city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാണത്തൂർ - ചെമ്പേരി, സുള്ള്യ - കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും; പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തും

പനത്തടി: (www.kasargodvartha.com 07.05.2021) കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടും. പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. കർണാടകയിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ സെർടിഫികറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപോർട് എന്നിവ ഹാജരാക്കണം. അതിർത്തിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്ത പരിശോധന നടത്തും.

ആരാധനാലയങ്ങളിൽ ആൾക്കൂട്ടം കർശനമായി തടയാനും കോവിഡ് പ്രോടോകോൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താവൂ എന്നും നിർദേശം നൽകി. കോളനികളിൽ കോവിഡ് വ്യാപനം തടയുന്നതിന് ആശാവർകർമാർ/ എസ് സി/ എസ് ടി പ്രമോടർ എന്നിവർ കാര്യക്ഷമമായ ഇടപെടൽ നടത്തും. ലോക്ഡൗൺ കാലത്ത് അവശ്യ സെർവീസ് ആയി ജോലി ചെയ്യുന്നവർക്ക് ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പാണത്തൂർ ജനകീയ ഹോടെൽ തുറന്ന് പ്രവർത്തിക്കും.

പാണത്തൂർ - ചെമ്പേരി, സുള്ള്യ - കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും; പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തും

കച്ചവടക്കാർ നിർബന്ധമായും രണ്ട് മാസ്‌കുകൾ, കൈയ്യുറകൾ എന്നിവ ധരിക്കണം. കോവിഡ് ടെസ്റ്റിന് വിധേയമാക്കാനും നടപടി എടുക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈതാനങ്ങളിൽ കളിക്കുന്നത് തടയാൻ പൊലീസ് നടപടി സ്വീകരിക്കും. അത്യാവശ്യ സാഹചര്യങ്ങൾക്ക് രോഗികളെ കൊണ്ടുപോകാൻ വാഹന സൗകര്യം ഉറപ്പ് വരുത്തും. ജാഗ്രതാ സമതി പ്രവർത്തനം എല്ലാ വാർഡുകളിലും ഊർജിതപ്പെടുത്തും.

Keywords:  Kerala, News, Kasaragod, Panathadi, Panathur, Sullia, COVID-19, Corona, Top-Headlines, Road, Panathur-Chemberi and Sullia-Kallappally boundaries to be closed.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia