Accident | പാലക്കാട്ട് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
Jun 9, 2023, 08:06 IST
പാലക്കാട്: (www.kvartha.com) ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഞ്ചിക്കോട് ആണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്ന ഡ്രൈവര്‍, കന്‍ഡക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കും പത്തോളം യാത്രക്കാര്‍ക്കും പരുക്കേറ്റതായാണ് വിവരം.
ബെംഗ്‌ളൂറിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല എന്നാണ് ലഭിച്ച വിവരം.
Keywords: Palakkad, News, Kerala, Injured, Accident, Top-Headlines, Bus, Lorry, Palakkad: More injured in road accident.