Fire | എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ 2 ബോഗികളുടെ അടിയില്‍ തീ; യാത്രക്കാരെ പുറത്തിറക്കി അണച്ചു
Sep 24, 2023, 08:36 IST
പാലക്കാട്: (www.kasargodvartha.com) എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ അടുത്തടുത്ത രണ്ടു ബോഗികളുടെ അടിയില്‍ തീ പടര്‍ന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഉടന്‍തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം തീയണച്ചു. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. പ്രശ്‌നങ്ങളില്ലെന്നും നിസാമുദ്ദീന്‍ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഈയടുത്ത് രണ്ട് തവണ തീവണ്ടിയില്‍ ആക്രമണങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ജാഗ്രതയോടെയാണ് റെയില്‍വേ മുന്നോട്ട് പോകുന്നത്. ട്രെയിനില്‍ പെട്രോളൊഴിച്ച് കത്തിക്കുകയും സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലും നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗിക്ക് തീയിട്ടതും മാസങ്ങള്‍ക്ക് മുമ്പാണ്.