വാഹനപരിശോധനക്കിടെ ബൈക്ക് കൈ കാട്ടി നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; എം ബി എ വിദ്യാര്‍ത്ഥിക്ക് ഗുരുതരം, പോലീസുകാര്‍ക്കും പരിക്ക്
Dec 30, 2017, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2017) വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനായ എം.ബി.എ വിദ്യാര്‍ത്ഥിയെ പോലീസ് പരിശോധിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകനും മംഗളൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിയുമായ സുഹൈലി (20)നാണ് ഗുരുതരമായി പരിക്കേറ്റത്. സുഹൈലിനെ മംഗളൂരു യൂണിറ്റി ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ മെഹ്ബൂബ് റോഡിലാണ് സംഭവം. നടുറോഡില്‍ വെച്ചാണ് പോലീസ് ബൈക്ക് യാത്രക്കാരനെ കൈകാട്ടി നിര്‍ത്തിയത്. കാസര്‍കോട് നിന്നും കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു സുഹൈല്‍. ബൈക്ക് പരിശോധിക്കുന്നതിനിടെ പിറകിലൂടെ വന്ന കാര്‍ ബൈക്ക് സഹിതം എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കാര്‍ ഓടിച്ചത് ഒരു എഞ്ചിനീയറാണെന്നാണ് വിവരം. ഇദേഹം മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് തന്നെയാണ് സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Top-Headlines, Anangoor, Over speeding Car hits bike while police checking, MBA Student seriously injured < !- START disable copy paste -->
കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകനും മംഗളൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിയുമായ സുഹൈലി (20)നാണ് ഗുരുതരമായി പരിക്കേറ്റത്. സുഹൈലിനെ മംഗളൂരു യൂണിറ്റി ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂര്‍ മെഹ്ബൂബ് റോഡിലാണ് സംഭവം. നടുറോഡില്‍ വെച്ചാണ് പോലീസ് ബൈക്ക് യാത്രക്കാരനെ കൈകാട്ടി നിര്‍ത്തിയത്. കാസര്‍കോട് നിന്നും കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു സുഹൈല്‍. ബൈക്ക് പരിശോധിക്കുന്നതിനിടെ പിറകിലൂടെ വന്ന കാര്‍ ബൈക്ക് സഹിതം എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കാര്‍ ഓടിച്ചത് ഒരു എഞ്ചിനീയറാണെന്നാണ് വിവരം. ഇദേഹം മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് തന്നെയാണ് സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Top-Headlines, Anangoor, Over speeding Car hits bike while police checking, MBA Student seriously injured