city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ളയിലെ 2 യുവാക്കളുടെ അവസരോചിതമായ ഇടപെടൽ; ചോര വാർന്നൊലിച്ച സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടു

പട്ള: (www.kasargodvartha.com 21.08.2020) പട്ളയിലെ രണ്ടു യുവാക്കൾ വ്യാഴാഴ്ച മുതൽ എല്ലാവരുടെയും കണ്ണിലുണ്ണിയായിരിക്കുകയാണ്. സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ പെട്ട് ചോര വാർന്നൊലിച്ച് രക്ഷയ്ക്കായി കെഞ്ചിയപ്പോൾ കൂടി നിൽക്കുന്നവർ സെൽഫിയെടുക്കാനും അപകട സീനിൻ്റെ വിവിധ പോസിലുള്ള ഫോട്ടോ എടുക്കാനും മത്സരിച്ചപ്പോൾ പട്ളയിലെ രണ്ടു യുവാക്കൾ, തങ്ങളുടെ വണ്ടി നിർത്തി, ഓടിയെത്തി മുൻപിൻ നോക്കാതെ സ്കൂട്ടർ യാത്രക്കാരനെ നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. 

പട്ളയിലെ 2 യുവാക്കളുടെ അവസരോചിതമായ ഇടപെടൽ; ചോര വാർന്നൊലിച്ച സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടു

വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. കാസർകോട് മധൂർ റൂട്ടിൽ പാറക്കട്ടയിൽ വെച്ച് രാജേഷ് കെ ടി എന്നയാൾ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു പെട്ടെന്ന് അപകടത്തിൽ പെട്ട് തെറിച്ചു വീണത്. 20 മിനിറ്റ് വരെ അയാൾ റോഡിൽ കിടക്കുകയായിരുന്നുവത്രെ. വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ആ വഴി വന്ന് സീൻ നോക്കിനിന്നതല്ലാതെ അപകടത്തിൽ പെട്ടയാളെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചിലർ ഫോട്ടോ എടുത്തു. വേറെ ചിലർ സെൽഫി എടുത്തു മത്സരിച്ചു. 

ഇങ്ങനെ നടന്നു കൊണ്ടിരിക്കെ ആ വഴി വന്ന ഫൈസൽ പട്ളയും, ബാദ്‌ഷാ പട്ളയും ഇയാളെ വാരിയെടുത്ത് മുൻപിൻ നോക്കാതെ കാസർകോട് കിംസ് ഹോസ്പിറ്റലിലേക്ക് കുതിക്കുകയായിരുന്നു.

കോവിഡ് രോഗം പേടിച്ച് അപകടത്തിൽ പെട്ടയാളെ രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും നടത്താതെ മാറിനിന്ന മറ്റുള്ളവർക്ക് മുന്നിൽ ഈ രണ്ടു ചെറുപ്പക്കാർ സ്വന്തം ആരോഗ്യവും സുരക്ഷയും നോക്കാതെ രക്ഷപ്പെടുത്തി എത്രയും പെട്ടെന്ന് ആ ഹതഭാഗ്യനെ യഥാസമയം ഹോസ്പിറ്റലിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ചിത്രം മറ്റൊന്നായേനേ.

പട്ള സ്വദേശികളായ ഫൈസൽ ഉളിയത്തട്ക്കയിലുള്ള മെഡിക്കൽ സ്റ്റോർ ഉടമയും, ബാദ്ഷ അതേ മെഡിക്കൽ സ്റ്റോർ ജീവനക്കാരനുമാണ്.

വഴിയരികിൽ പൊലിഞ്ഞു പോകുമായിരുന്ന ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാൻ വേണ്ടി ഫൈസലും ബാദ്ഷയും ചെയ്ത സാഹസികവും മനുഷ്യത്വപരവുമായ പ്രവർത്തനത്തെ സാമൂഹ്യ സ്നേഹികളും പട്ള നിവാസികളും പ്രശംസ കൊണ്ട് മൂടുകയാണിപ്പോൾ.

Keywords: News, Kerala, Kasaragod, Patla, Accident, Passenger, Scooter, Top Headline, Medical Store, Opportunistic intervention of 2 youths; Scooter passenger returns to life

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia