ഉപ്പള മൂസോടി കടപ്പുറത്ത് കടലേറ്റം രൂക്ഷം; ഒരു വീട് കൂടി തകര്‍ന്നു
Jul 6, 2020, 12:20 IST
ഉപ്പള: (www.kasargodvartha.com 06.07.2020) മൂസോടി കടപ്പുറത്ത് കടലേറ്റം രൂക്ഷം. ഒരു വീട് കൂടി തകര്‍ന്നു. മൂസോടിയിലെ അബ്ബാസിന്റെ വീടാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. ദുരന്തം മുന്‍കൂട്ടി കണ്ട് അബ്ബാസും കുടുംബവും നേരത്തെ തന്നെ വാടക വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ മുന്‍വശത്തെ ഭിത്തി ഉള്‍പ്പെടെ പകുതിയോളം ഭാഗം കടലെടുത്തു.
പ്രദേശത്തെ മൂസ ഗോളിയാടി, മറിയുമ്മ, ആസ്യമ്മ, കെ സി മൊയ്തീന്‍, ഹസൈനാര്‍ എന്നിവരുടെ വീടുകളും ഏതുസമയത്തും കടലെടുക്കുമെന്ന ഭീഷണിയിലാണുള്ളത്. ഇവരെല്ലാം ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കുമായി താമസം മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 മീറ്ററോളമാണ് കടല്‍ കരയിലേക്ക് കയറിയതായി നാട്ടുകാര്‍ പറയുന്നു. തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും കടലെടുത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂസോടി കടപ്പുറത്ത് കടലാക്രമണത്തില്‍ തകരുന്ന 21-ാമത്തെ വീടാണ് അബ്ബാസിന്റേത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ മാത്രം അഞ്ചു വീടുകള്‍ തകര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Sea, one more house collapsed due to sea erosion in Uppala
< !- START disable copy paste -->