വീണ്ടും കോവിഡ് മരണം; മരിച്ചത് ന്യുമോണിയ ബാധിച്ച 47 കാരന്‍
ഉദുമ: (www.kasargodvartha.com 14.08.
ന്യൂമോണിയ ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന രമേശന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടല്‍ വളപ്പില്‍ മാധവി നിവാസിലെ പരേതരായ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്.
കഴിഞ്ഞ ഒരാഴ്ചയായി പനിയും ചര്‍ദിയുമായി വീട്ടില്‍ തന്നെയുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ പാലക്കുന്നിലെ ഒരു സ്വകാര്യ ക്ലീനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിനിടെ കഴിഞ്ഞ തിങ്കളാഴ്ച കോട്ടിക്കുളത്തു നടന്ന കൂട്ട ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. കടുത്ത പനിയും, ആഹാരം കഴിക്കാന്‍ പറ്റാത്ത സ്ഥിതിയും ആയതോടെ ബുധനാഴ്ച രമേശനെ കാസര്‍കോട് സ്വകാര്യ ആശു പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി കൂടുതല്‍ വഷളായതോടെ ഇവിടെ നിന്നും അന്നു വൈകുന്നേരം തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാതെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മലാംകുന്നിലെ സമുദായ ശ്മശാനത്തില്‍ രാത്രി തന്നെ സംസ്‌ക്കരിച്ചു. ഭാര്യ: സുധ. മക്കള്‍: റിജു, കവിത (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രവി, രമണി, രാധ, രജനി, രമ.