city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Onam Sadhya | കാസർകോട്ട് കാവിലെ വാനരന്മാർക്ക് ഇത്തവണയും ഓണസദ്യ ഒരുക്കും

തൃക്കരിപ്പൂർ: (www.kasargodvartha.com) കാസർകോട്ട് കാവിലെ വാനരന്മാർക്ക് ഇത്തവണയും ഓണസദ്യ ഒരുക്കും. തൃക്കരിപ്പൂർ ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇടയിലെക്കാട് കാവിലെ വാനരന്മാർക്കാണ് ഓണസദ്യ ഒരുക്കുന്നത്.

Onam Sadhya | കാസർകോട്ട് കാവിലെ വാനരന്മാർക്ക് ഇത്തവണയും ഓണസദ്യ ഒരുക്കും

തിരുവോണത്തിൻ്റെ പിറ്റേന്നാൾ അവിട്ടം നാളിൽ ഓഗസ്റ്റ് 30 ന് രാവിലെ 10.30 ന് നടക്കുന്ന ഓണസദ്യയിൽ പഴങ്ങളും പച്ചക്കറികളും ഉപ്പു ചേർക്കാത്ത ചോറുമാണ് കാവിനടുത്ത റോഡരികിൽ കസേരകളും ഡസ്കുകളും നിരത്തി വാഴയിലയിൽ വിളമ്പുക. പ്രസിദ്ധമായ ഈ സദ്യ ഇക്കുറി പതിനാറാം വർഷത്തിലേക്ക് കടക്കുകയാണ്.

വായനശാലയും തൃശൂർ മൃഗശാലയും ചേർന്ന് നടത്തിയ പഠനത്തിൽ കുരങ്ങുകളുടെ എണ്ണം പത്തിൽ താഴെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷണം നൽകാൻ തീരുമാനിച്ചത്. അതിനുശേഷം പ്രദേശത്ത് കുരങ്ങുകളുടെ എണ്ണം വർധിച്ചതായി അധികൃതർ പറയുന്നു.
      
Onam Sadhya | കാസർകോട്ട് കാവിലെ വാനരന്മാർക്ക് ഇത്തവണയും ഓണസദ്യ ഒരുക്കും

Keywords: News, Kasaragod, Kerala, Onam, Celebrations, Kerala Festivals, Onam Sadhya, Onam special sadya for monkeys.

< !- START disable copy paste -->
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia