Obituary | എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു
ബോവിക്കാനം: (www.kasargodvartha.com) എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. മുളിയാര്‍ കോട്ടൂരിലെ പിഗ്മി കലക്ഷന്‍ ഏജന്റ് സന്തോഷ് കുമാറിന്റെ ഭാര്യ ജിജിമോള്‍ (34) ആണ് മരിച്ചത്. കോട്ടൂരിലെ പലചരക്ക് കടയിലെ ജീവനക്കാരിയായിരുന്നു ജിജിമോള്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 11 നാണ് വിഷം അകത്ത് ചെന്ന് അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ആദൂര്‍ പൊലീസ് കോഴിക്കോട്ടെ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. രണ്ട് ആണ്‍മക്കളാണുള്ളത്. അനുരാഗ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി), അനുജിത്ത് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി).
Keywords: Suicide, Housewife-Died, Kozhikode-Hospital, Bivikanam-News, Kasaragod-News, Top-Headlines, Bovikanam, Housewife who poisoned and admitted to hospital died.