നോട്ട് നിരോധനം മറയാക്കി പണം കൊയ്യുന്ന സംഘങ്ങള്‍ സജീവം; കെണിയിലാക്കാന്‍ വേഷം മാറി പോലീസ് രംഗത്ത്, ജനങ്ങള്‍ ചതിയില്‍ പെടരുതെന്നും നിര്‍ദേശം
Nov 19, 2016, 00:46 IST
കാസര്‍കോട്: (www.kasargodvartha.com 18/11/2016) നോട്ട് നിരോധനം മറയാക്കി പണം കൊയ്യുന്ന സംഘം കാസര്‍കോട്ടും സജീവമായതോടെ ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് വേഷം മാറി രംഗത്തെത്തി. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് പോലീസ് ശക്തമായ നടപടിയുമായി രംഗത്ത് വന്നത്. നിരോധിച്ച നോട്ടിന് പകരം കുറച്ച് പുത്തന്‍ നോട്ട് നല്കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘത്തെ വെള്ളിയാഴ്ച വൈകിട്ട് പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിനൊടുവിലാണ്. വേഷം മാറി നോട്ടുകള്‍ കൈമാറാനുള്ള ആളുകളാണെന്ന വ്യാജേന സംഘത്തെ സമീപിച്ച് പുത്തന്‍ നോട്ടുകള്‍ എത്തിക്കുമ്പോള്‍ അഞ്ചംഗ സംഘത്തെ മേല്പറമ്പില് വെച്ച് കുടുക്കുകയായിരുന്നു. www.kasargodvartha.com
ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ പുത്തന്‍ നോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചു എന്നതിന്റെ ഉറവിടം അന്വേഷിക്കുകയാണ് ഇപ്പോള്‍ പോലീസ് ചെയ്യുന്നത്. ആദായ നികുതി വകുപ്പും ഇതിന്റെ തുടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും ആഴ്ചയില്‍ ഒരു പ്രാവശ്യം ചെക്കുവഴി 24,000 രൂപ മാത്രം പിന്‍വലിക്കാമെന്ന കര്‍ശനം നിയന്ത്രണം ഉണ്ടായിരിക്കെയാണ് പ്രതികളില്‍ നിന്നും 4.80 ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകള്‍ പോലീസ് പിടികൂടിയത്. www.kasargodvartha.com
Also Read:
ശനിയാഴ്ച നോട്ടുമാറല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രം; നിയന്ത്രണം ഒരു ദിവസത്തേക്ക്
സംഭവത്തില്‍ നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന് എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30), എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബാങ്ക് ജീവനക്കാര്‍ക്കും ഇത്തരം ഇടപാടുകളില്‍ പങ്കുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. www.kasargodvartha.com
ഏതെങ്കിലും ബാങ്ക് അധികൃതരുടെ സഹായമില്ലാതെ ഇത്രയും കൂടുതല്‍ പുത്തന്‍ നോട്ടുകള്‍ പ്രതികള്‍ക്ക് ലഭിക്കില്ലെന്നു തന്നെയാണ് പോലീസ് കരുതുന്നത്. അതു കൊണ്ടു തന്നെ വിശദമായ അന്വേഷണമാണ് നടക്കുന്നത്. www.kasargodvartha.com
Related News:

പോലീസ് അറസ്റ്റു ചെയ്ത നോട്ടു കൈമാറല്‍ സംഘത്തിന്റെ അടിവസ്ത്രത്തില്‍ നിന്നും 1.20 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പോലീസ് പിടികൂടിയ പുത്തന്‍ നോട്ട് 6 ലക്ഷമായി
അസാധുവാക്കിയ നോട്ടുകളുടെ 10 ലക്ഷം രൂപയ്ക്ക് പുത്തന്‍ 2,000 ന്റെ 7 ലക്ഷം; 5 പേര് അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍, 4.80 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

Keywords: Kasaragod, Kerala, Police, Investigation, cash, 5 held, Investigation, New cash, New 2,000 note, Currency, Demonetization: attempt to sell banned notes, 5 arrested, More amount seized from currency sellers, Note issue: police investigation tightened.