city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിയാദിന് ചിത്രംവരക്കാന്‍ കമ്പ്യൂടെറോ, ക്യാന്‍വാസോ വേണ്ട, വാഹന പ്രേമിയായ യുവാവ് സ്മാര്‍ട് ഫോണില്‍ വരച്ച് തീര്‍ത്തത് നൂറോളം മനോഹര ചിത്രങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 19.05.2021) ചിത്രരചനയ്ക്ക് കമ്പ്യൂടെറോ, ക്യാന്‍വാസോ വേണ്ടെന്ന് തെളിയിക്കുകയാണ് കാസര്‍കോട്ടെ ഒരു യുവാവ്. സ്വന്തം സ്മാര്‍ട്‌ഫോണില്‍ കൈവിരലുകളുടെ മാത്രം സഹായത്തോടെയാണ് മിഴിവുറ്റ ചിത്രങ്ങളുടെ രചന. വാഹന പ്രേമിയും കാസര്‍കോട് ചെറുവത്തൂര്‍ കണ്ണങ്കൈ സ്വദേശിയുമായ സിയാദ് മുഹമ്മദാണ് ചിത്രകലയ്ക്ക് വേറിട്ട തലം കണ്ടെത്തിയത്. 

പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത സ്‌കെച് ബുക് മൊബൈല്‍ ആപ് ഉപയോഗിച്ചാണ് വാഹനങ്ങളുടെ മനോഹര ചിത്രങ്ങള്‍ വരച്ചത്. മൊബൈല്‍ ബസിനസ് ആണ് തൊഴിലെങ്കിലും താല്‍പര്യം മുഴുവന്‍ ചിത്രകലയോടായിരുന്നു. ചെറുപ്പം മുതല്‍ ചിത്രരചനയില്‍ കമ്പമുണ്ടെങ്കിലും ശാസ്ത്രീയമായി പഠിക്കാന്‍ സാധിച്ചിരുന്നില്ല. 

സിയാദിന് ചിത്രംവരക്കാന്‍ കമ്പ്യൂടെറോ, ക്യാന്‍വാസോ വേണ്ട, വാഹന പ്രേമിയായ യുവാവ് സ്മാര്‍ട് ഫോണില്‍ വരച്ച് തീര്‍ത്തത് നൂറോളം മനോഹര ചിത്രങ്ങള്‍

പെന്‍സില്‍ ഡ്രോയിങില്‍ സ്‌കൂള്‍ പഠനകാലത്ത് ജില്ലാതലം വരെ വിജയം നേടാനായിരുന്നു. ചെറുത്തൂരിലെ മൊബൈല്‍ ഫോണ്‍ ഷോപുടമയായ സിയാദ് കഴിഞ്ഞ ലോക്ഡൗണിലാണ് സ്മാര്‍ട് ഫോണില്‍ ചിത്രരചന തുടങ്ങിയത്. ട്രിപിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ ഒതുങ്ങേണ്ടിവന്ന സിയാദിന് തുണയായത് സ്മാര്‍ട് ഫോണായിരുന്നു. ഒരു കൗതുകത്തിന് ഫോണിലെ ആപില്‍ ഒന്ന് വരച്ച് നോക്കി. ഏറെ പ്രിയപ്പെട്ട വാഹനങ്ങളുടെ ചിത്രമാണ് ആദ്യം വരച്ചത്. എപ്പോഴും, എവിടെവച്ചും, എന്തും വരയ്ക്കാം എന്ന സൗകര്യമാണ് മൊബൈല്‍ ഫോണിലെ വരയില്‍ സിയാദിന് കാണുന്ന നേട്ടം. 

വാഹനങ്ങളെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവരും മലയാള സിനിമയിലെ മിക്ക താരങ്ങളുടെയും ചിത്രങ്ങളും സിയാദിന്റെ കരവിരുതില്‍ പിറന്നിട്ടുണ്ട്. മല്ലൂ ട്രാവലര്‍ ശാകിറിനെ വരച്ചതോടെ സോഷ്യല്‍ മീഡിയിയല്‍ നല്ല കയ്യടി ലഭിച്ചു. ഇഷ്ടപ്പെട്ട വാഹനം കണ്ടാല്‍ അപ്പോള്‍ തന്നെ വര തുടങ്ങും. ഒരുമണിക്കൂറുകൊണ്ടും ദിവസങ്ങള്‍ കൊണ്ടുമാണ് ഓരോ ചിത്രങ്ങള്‍ വരച്ചുതീര്‍ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയതോടെ നിരവധി വാഹനപ്രേമികള്‍ സിയാദിന്റെ ചിത്രങ്ങളെ തേടിയെത്തുകയാണിപ്പോള്‍. 

ചിത്രകലയില്‍ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് വേറിട്ടവഴികളിലൂടെ യാത്ര ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. സിയാദിന്റെ കലാസപര്യയ്ക്ക് സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും നല്ലപ്രോല്‍സാഹനവുമുണ്ട്. സ്മാര്‍ട്‌ഫോണില്‍ വാട്‌സാപും ഫെയ്‌സ്ബുക്കും നോക്കി സമയം കളയുന്ന യുവതലമുറയ്ക്ക് മുന്നില്‍ തീര്‍ത്തും ഏറെ വ്യത്യസ്ഥനാവുകയാണ് ഈ ചെറുപ്പക്കാരന്‍.

Keywords:  Kerala, News, Kasaragod, Top-Headlines, Siyad Muhammed, Arts, Drawing, Youth, Mobile Phone, No need for a computer or a canvas to paint a picture for Siyad; He drew over a hundred beautiful pictures on his smartphone.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia