രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു; വിവരം പുറത്തുവിട്ടത് എം പി ഫേസ്ബുക്കിലൂടെ
Jan 21, 2019, 20:24 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2019) പ്രതിഷേധങ്ങള്‍ക്കും മുറവിളിക്കുമൊടുവില്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചതായി എം പി പി കരുണാകരന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. കാസര്‍കോടന്‍ ജനതയുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
നേരത്തെ കാസര്‍കോട്ട് രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപിയും, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കം നിരവധി നേതാക്കളും നിരവധി സംഘടനകളും റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ നിന്നും എം പിയുടെ ഓഫീസിലേക്ക് സ്‌റ്റോപ്പ് അനുവദിച്ച വിവരം ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് എം പിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ തന്നെ രാജധാനിക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് എല്ലാ ഭാഗങ്ങളില്‍ നിന്നും ആവശ്യം ശക്തമായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമരമുന്നേറ്റങ്ങളും ശക്തമായിരുന്നു.
നിലവില്‍ കണ്ണൂര്‍ വിട്ടാല്‍ മംഗളൂരു മാത്രമാണ് രാജധാനിക്ക് സ്റ്റോപ്പുള്ളത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മലപ്പുറം ജില്ലയില്‍ തിരൂരില്‍ രാജധാനിക്ക് സ്റ്റോപ്പ് വേണമെന്നായിരുന്നു ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Train, New Stop for Rajadhani express in Kasaragod
< !- START disable copy paste -->