city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kalanad PHC | കളനാട് പി എച് സിക്ക് 2 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം വരുന്നു; തീരദേശത്തെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്ന് സുഫൈജ അബൂബകർ

മേൽപറമ്പ്: (www.kasargodvartha.com) കളനാട് പി എച് സിക്ക് 2,25,50000 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം വരുന്നു. നിർമാണത്തിന് സാങ്കേതികാനുമതി ലഭിക്കുകയും പ്രവൃത്തിയുടെ ടെൻഡർ ക്ഷണിച്ചിരിക്കുകയുമാണ് ഇപ്പോൾ. കാസർകോടിന്റെ പുരോഗമനത്തിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രഭാകരൻ കമീഷൻ റിപോർടിൽ ചെമനാട് പഞ്ചായതിലെ കളനാട് പി എച് സി യുടേയും കളനാട് ഓൾഡ് സ്‌കൂളിന്റെയും വികസന ആവശ്യകതയെ കുറിച്ച് പ്രത്യേകമായി പരാമർശിച്ചിരുന്നു. എന്നാൽ സ്വന്തമായി ഭൂമി ലഭ്യമല്ലാത്തതിനാൽ ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കൊപ്പം ചെമ്മനാടിന്റെ ഈ രണ്ട് പ്രവൃത്തികളും മുന്നേറാതെ നിന്നു.

Kalanad PHC | കളനാട് പി എച് സിക്ക് 2 കോടി രൂപ ചിലവിൽ പുതിയ കെട്ടിടം വരുന്നു; തീരദേശത്തെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്ന് സുഫൈജ അബൂബകർ

2020ൽ ചെമനാട് പഞ്ചായതിൽ സുഫൈജ അബൂബകറിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ഭരണസമിതി, കളനാട് പി എച് സിയുടെ അടുത്തുള്ള റവന്യു ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയും തുടർന്ന് അന്ന് ജില്ലാ കലക്ടർ ആയിരുന്ന സ്വാഗത് ഭണ്ഡാരി രൺവീർചന്ദ് സ്ഥലം ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. ഇതോടെ കെട്ടിടം പണിയുന്നതിന് കളനാട് പി എച് സിക്ക് സ്വന്തമായി ഭൂമി ഇല്ല എന്ന പ്രശ്നം പരിഹരിക്കാനായി. പിന്നീട് ഭരണസമിതി കാസർകോട് വികസന ഓഫീസറെ നേരിൽ കാണുകയും ഇക്കാര്യം ഉന്നയിച്ച് നിവേദനം കൈമാറുകയും ചെയ്തിരുന്നു.

അതിന്റെയൊക്കെ ഫലമായാണ് ഇപ്പോൾ സാങ്കേതിക അനുമതി ലഭിക്കുകയും ടെൻഡർ നടപടിയിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി. കളനാട് പി എച് സിക്ക് പുതിയ കെട്ടിടം വരുന്നതോട് കൂടി തീരദേശ മേഖലയിൽ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മുതൽക്കൂട്ടാവുമെന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ പറഞ്ഞു.

Keywords: News, Kasaragod, Melparamb, Kalanad PHC, Health, Chemnad, New building will be constructed for Kalanad PHC at cost of Rs. 2 crores.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia