city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട്: (www.kasargodvartha.com 31.03.2018) കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ വിരമിക്കുന്ന പ്രിന്‍സിപ്പലിന് യാത്രയയപ്പ് ദിവസം 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ ജീര്‍ണത പ്രതിഫലിപ്പിക്കുന്ന മറ്റൊരു സംഭവമാണ് കാസര്‍കോട് ജില്ലയിലെ നെഹ്‌റു കോളജില്‍ നടന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്.എഫ്.ഐ.ക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും വി.എം സുധീരന്‍ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തുന്നു.
വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്ന മറ്റൊരു സംഭവമാണ് കാസര്‍കോട് ജില്ലയിലെ നെഹ്‌റു കോളേജ് വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പിനിടയില്‍ അവര്‍ക്ക് 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവം. പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും എസ്.എഫ്.ഐ. നടത്തിയ ഗുരുനിന്ദയുടെ തനി ആവര്‍ത്തനമാണിത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്.എഫ്.ഐ.ക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളത്. അവര്‍ക്കിഷ്ടമില്ലാത്തവരോട് നടത്തിവരുന്ന അതിക്രമങ്ങളും കോടതി ഇടപെടലുകള്‍ക്ക് അവസരം നല്‍കി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ 'കൊച്ചു ഫാസിസ്റ്റു'കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാനും ഇത്തരം രീതി അവസാനിപ്പിക്കാനും എസ്.എഫ്.ഐ ദേശീയ നേതൃത്വം തയ്യാറാകുമോ.?

Related News:
യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Social-Media, v m sudheeran, Nehru College issue; V.M Sudheeran against SFI
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia