എൻഡോസൾഫാൻ ദുരിതബാധിതരോടുള്ള അവഗണന: വീട്ടുമുറ്റത്ത് സങ്കടമിരമ്പി
Jun 10, 2021, 23:32 IST
കാസർകോട്: (www.kasargodvartha.com 10.06.2021) എൻഡോസൾഫാൻ ദുരിതബാധിതർക്കായി ബജറ്റിൽ തുക വകയിരുത്താതിലും, ആവശ്യമായ ചികിത്സ ലഭിക്കാത്തതിലും പ്രതിഷേധം രേഖപ്പെടുത്താനും ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാനും വേണ്ടി വീട്ടുമുറ്റത്ത് നടത്തിയ സമരം സങ്കട കാഴ്ചകളായി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നൂറ്ക്കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
ദയാബായി, സി ആർ. നീലകണ്ഠൻ, കെ അജിത, എം സുൽഫത്ത്, സീതാദേവി കാര്യാട്ട്, അനിത ഷിനു തുടങ്ങി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും പ്രമുഖർ ആശംസകളറിയിച്ചു.
സർക്കാർ വാക്കു പാലിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങി പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു സമരത്തിൽ ഉന്നയിച്ചത്.
Keywords: Kerala, News, Kasaragod, Top-Headlines, Endosulfan, Government, Protest, Neglect of endosulfan victims: grief in the backyard.
< !- START disable copy paste -->