NEET UG | നീറ്റ് പരീക്ഷയിൽ തിളങ്ങി കാസർകോട്ടെ രണ്ട് പെൺകുട്ടികൾ; ഉന്നത വിജയം നേടി റോസ് മരിയറ്റും റുഖ്യത് ജവാഹിറും
Jun 19, 2023, 20:45 IST
കാസർകോട്: (www.kasargodvartha.com) അഖിലേൻഡ്യ മെഡികൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി കാസർകോട്ടെ രണ്ട് പെൺകുട്ടികൾ അഭിമാനമായി. 720 ൽ 657 മാർക് നേടി ചിറ്റാരിക്കാൽ വാലുമ്മേലിലെ റോസ് മരിയറ്റ്, 641 മാർക് കരസ്ഥമാക്കി സി എ റുഖ്യത് ജവാഹിർ എന്നിവരാണ് നേട്ടം കൈവരിച്ചത്.
പരേതനായ ബാബു മാത്യു - ചെറുപുഴ സെൻ്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക വാലുമ്മേൽ ജോസ്ന ദമ്പതികളുടെ മകളാണ് റോസ് മരിയറ്റ്. തോമാപുരം സെൻ്റ് തോമസ് എച് എസ് എസിൽ നിന്നാണ് എസ് എസ് എൽ സി വിജയിച്ചത്. മാന്നാനം ചവറ കുര്യാകോസ് ഏലിയാസ് ഇൻഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ഇപ്രാവശ്യം പ്ലസ് ടു പഠിക്കവേ നീറ്റും എഴുതിയ റോസ് മരിയറ്റ് രണ്ടിലും ഉന്നത വിജയം സ്വന്തമാക്കുകയായിരുന്നു.
20.38 ലക്ഷം പേർ എഴുതിയ നീറ്റ് പരീക്ഷയിൽ 9547 റാങ്കോട് കൂടിയാണ് റുഖ്യത് ജവാഹിർ യോഗ്യത നേടിയത്. ആലംപാടിയിലെ സി എം അബ്ദുർ റഹ്മാൻ - ഉമൈന ദമ്പതികളുടെ മകളാണ്. ചിട്ടയായ പരിശീലനവും മാര്‍ഗനിര്‍ദേശവും കഠിനാധ്വാനവും കൊണ്ട് ഉന്നത പരീക്ഷകൾ വിജയിക്കാനാകുമെന്ന് ഇവരുടെ വിജയം വ്യക്തമാക്കുന്നു.

Keywords: Kerala, News, Kasaragod, Examination, Women, Neet-UG, Winners, Success, NEET UG: Two girls from Kasaragod won with top rank.
< !- START disable copy paste -->