city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ നിന്നും പട്ടാപകല്‍ ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചയാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 19.09.2020) കാസര്‍കോട് നഗരത്തില്‍ നിന്നും പട്ടാപകല്‍ ഇരുചക്രവാഹനം മോഷ്ടിച്ചതിന് പിന്നില്‍ ചട്ടഞ്ചാലിൻ സമീപത്തെ നവാസ്  (40) എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

സമീപത്തെ കടയില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് കാസര്‍കോട്ടെ കടയ്ക്ക് മുന്നില്‍ വെച്ച് ഒരു സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്തത്.

ഈ സ്‌കൂട്ടര്‍ പിന്നീട് കാഞ്ഞങ്ങാട്ടെ ഒരു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായാണ് യുവാവ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന്‍ മുന്‍ വശത്തെ ഷോപ്പിംഗ് കോംപഌക്‌സിന്‍ സമീപം നിര്‍ത്തിയിട്ടിരുന്ന കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കടവത്തിന്റെ സ്‌കൂട്ടറും മോഷണം പോയിരുന്നു.

കാസര്‍കോട് നഗരത്തില്‍ നിന്നും പട്ടാപകല്‍ ഇരുചക്രവാഹനങ്ങൾ  മോഷ്ടിച്ചയാളെ തിരിച്ചറിഞ്ഞു


അഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് അടുത്തിടെ കാസര്‍കോട്ട് നിന്നും കവര്‍ച്ച ചെയ്തത്. പ്രസ് ക്ലബ്ബ് ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, തായലങ്ങാടി എന്നിവിടങ്ങളില്‍ നിന്നും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയി നിന്നും ഇരുചക്രവാഹനങ്ങള്‍ കവര്‍നിരുന്നു. ഇതിനെല്ലാം പിന്നില്‍ നവാസാണെന്നാണ് സംശയം.

കവര്‍ച്ചാ സംഘങ്ങള്‍ സജീവമായതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.


Keywords:  Kasaragod, news, Kerala, Vehicles, Thief, Robbery, Police, House, Navas, the infamous vehicle thief behind the theft of two-wheelers
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia