city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡരികില്‍ മാലിന്യം തള്ളിയ വസ്ത്രക്കടക്കാര്‍ക്ക് നാട്ടുകാര്‍ നല്‍കിയത് നല്ല മുട്ടന്‍ പണി; മാലിന്യങ്ങള്‍ ചാക്കിലാക്കി വസ്ത്രാലയത്തില്‍ തിരിച്ച്തള്ളിയതോടെ അന്തംവിട്ട് ഉടമയും ജീവനക്കാരും

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2017) നഗരത്തിലെ വസ്ത്രാലയത്തില്‍ നിന്നും ഉപേക്ഷിച്ച മാലിന്യം നിമിഷങ്ങള്‍ക്കുള്ളില്‍ പരിസരവാസികള്‍ അതേ വസ്ത്രാലയത്തിനകത്ത് കൊണ്ടുപോയി തള്ളി. കാഞ്ഞങ്ങാട്ടെ വനിത വസ്ത്രാലയത്തില്‍ നിന്നും തള്ളിയ മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി അതേ കടയ്ക്കകത്ത് തള്ളിയത്.

ആവിക്കര എ കെ ജി ക്ലബ്ബിന് പരിസരത്താണ് മാലിന്യങ്ങള്‍ ചാക്കുകെട്ടുകളിലായി കൊണ്ടു തള്ളിയത്. കുറെ ദിവസങ്ങളായി മാലിന്യങ്ങള്‍ ഇവിടെ ചാക്കുകെട്ടുകളിലാക്കി കൊണ്ടിടുന്നത്. സംഭവം പിടികൂടാന്‍ നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് മാലിന്യ കെട്ടിനകത്ത് വസ്ത്രാലയത്തിന്റെ സ്റ്റിക്കറും സീലും പതിച്ച കവറുകളും കണ്ടെത്തിയത്. രാവിലെ പത്രവിതരണക്കാരാണ് മാലിന്യം തള്ളിയനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വസ്ത്രാലയത്തിന്റെ ബില്ലുകളും കവറുകളും പരിശോധിച്ച ശേഷം ചാക്കുകെട്ടുകളിലാക്കി അതേ വസ്ത്രാലയത്തിന്റെ അകത്ത് കൊണ്ട് തള്ളുകയായിരുന്നു.

റോഡരികില്‍ മാലിന്യം തള്ളിയ വസ്ത്രക്കടക്കാര്‍ക്ക് നാട്ടുകാര്‍ നല്‍കിയത് നല്ല മുട്ടന്‍ പണി; മാലിന്യങ്ങള്‍ ചാക്കിലാക്കി വസ്ത്രാലയത്തില്‍ തിരിച്ച്തള്ളിയതോടെ അന്തംവിട്ട് ഉടമയും ജീവനക്കാരും

പകര്‍ച്ച വ്യാധികള്‍ പടരുന്ന ഈ സമയത്ത് പരിസരം മാലിന്യ വിമുക്തമാക്കാന്‍ നാട്ടുകാരും ക്ലബ്ബ് പ്രവര്‍ത്തകരും ഒരുങ്ങുമ്പോഴാണ് വസ്ത്രലയ ഉടമകള്‍ മാലിന്യം തള്ളി സാംക്രമിക രോഗങ്ങള്‍ പകരാന്‍ ഇടയാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Kanhangad, Top-Headlines, News, Waste, Shop, Natives, Kasaragod, Natives dump back garage to textile shop.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia