city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rank | യു കെയിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി; അഭിമാനമായി ആഇശ ലുബ്ന

മഞ്ചേശ്വരം: (www.kasargodvartha.com) യു കെയിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി അഭിമാനമായി. യു കെയിലെ ഹാട്ഫഡ് ഷയർ സർവകലാശാലയുടെ (University of Hertfordshire) മാസ്റ്റർ ഓഫ് സയൻസ് (MS) ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയാണ് മിയാപദവ് തലക്കളയിലെ ടി ആഇശ ലുബ്ന നേട്ടം കൈവരിച്ചത്.

Rank | യു കെയിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി; അഭിമാനമായി ആഇശ ലുബ്ന

മഞ്ചേശ്വരം ഉദയ ഹയർ സെകൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസിയും മംഗ്ളുറു സെന്റ് അലോഷ്യസ് കോളജിൽ നിന്ന് പിയുസിയും പൂർത്തിയാക്കി. തുടർന്ന് മംഗ്ളുറു സഹ് യാദ്രി കോളജിൽ നിന്നും കംപ്യൂടർ സയൻസിൽ ബി ടെക് ബിരുദമെടുത്ത ഈ യുവ എൻജിനീയർ ഐബിഎം, ഡെലോയ്റ്റ്, നെറ്റ് ആപ് എന്നീ പ്രമുഖ മുൻ നിര അന്താരാഷ്ട്ര കംപനികളിൽ ഡാറ്റാ എൻജിനീയറായി ജോലി നോക്കിയ ശേഷം ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോവുകയായിരുന്നു. ന്യൂറൽ നെറ്റ്‌വർകുകൾ, മെഷീൻ ലേണിംഗ്, ഡാറ്റ മൈനിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ രംഗംങ്ങളിൽ മികച്ച പരിജ്ഞാനമുണ്ട്.

Rank | യു കെയിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി; അഭിമാനമായി ആഇശ ലുബ്ന

വിദേശ സർവകലാശാലയിൽ നിന്ന് റാങ്ക് നേടാനായതിൽ സന്തോഷമുണ്ടെന്ന് ലുബ്‌ന കാസർകോട് വാർത്തയോട് പറഞ്ഞു. അബ്ദുൽ ശുകൂർ - മീഞ്ച ഗ്രാമപഞ്ചായത് മുൻ പ്രസിഡണ്ട് ശംസാദ് ബീഗം ദമ്പതികളുടെ മൂത്ത മകളാണ്. ഭർത്താവ് ലൻഡനിൽ എൻജിനീയറായ റിയാസ് മൊഗ്രാൽ. നല്ലൊരു വായനക്കാരി കൂടിയായ ലുബ്ന ഇപ്പോൾ ലൻഡനിലെ സർകിൾ ഹെൽത് ഗ്രൂപിൽ ഡാറ്റാ എൻജിനീയറാണ്.

Rank | യു കെയിലെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാസർകോട് സ്വദേശിനി; അഭിമാനമായി ആഇശ ലുബ്ന

Keywords: News, Manjeswara, Kasaragod, Kerala, Rank, UK, Education, University, Miyapdav, Native of Kasaragod secured first rank from university in UK.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia