ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് വിധവ പെൻഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വേണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ; മുഖ്യമന്ത്രിക്ക് കത്ത് നൽകി
May 28, 2021, 22:26 IST
കാസർകോട്: (www.kasargodvartha.com 28.05.2021) ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് വിധവ പെൻഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വേണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ഭർത്താവ് ഉപേക്ഷിച്ചതും പുനർ വിവാഹിതരായിട്ടില്ലാത്തവരുമായ സ്ത്രീകൾക്ക് നിലവിൽ പെൻഷൻ അനുവദിക്കുന്നുണ്ട്. ഭർത്താവ് ഉപേക്ഷിച്ചു ഏഴുവർഷം കഴിഞ്ഞതും പുനർ വിവാഹതിരായിട്ടില്ലാത്തവരുമായ 50 കഴിഞ്ഞ സ്ത്രീകൾക്ക് മറ്റു പൊതു മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള പക്ഷം വിലേജ് ഓഫീസർ നൽകുന്ന സെർടിഫികറ്റിന്റെ അടിസ്ഥാനത്തിൽ വിധവ പെൻഷൻ അനുവദിക്കാവുന്നതാണെന്ന് 2020 ൽ ധനകാര്യ വകുപ്പ് സർകുലർ പുറപ്പെടുവിച്ചിരുന്നു.
വിവാഹിതരാകുന്ന സ്ത്രീകൾ ഏതു പ്രായത്തിലും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടേക്കാം. പ്രായമല്ല സാഹചര്യമാണ് പ്രധാന ഘടകം. ആയതിനാൽ ധനകാര്യ വകുപ്പിന്റെ സർകുലറിൽ പറയുന്ന 50 വയസ് എന്നത് ഭേദഗതി ചെയ്യണമെന്ന് എൻഎ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, Pinarayi-Vijayan, Pension, Woman, Husband, NA Nellikunnu MLA calls for amendment in norms for payment of widow's pension to divorced women; The letter was handed over to the Chief Minister.
< !- START disable copy paste -->