എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടൽ ഫലം കണ്ടു, യാത്ര മുടങ്ങിയ യു പി സ്വദേശികൾ നാട്ടിലേക്ക് മടങ്ങി, എംഎൽഎയുടെ നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പ്, മനസ് നിറഞ്ഞെന്ന് അതിഥി തൊഴിലാളികൾ
Jun 1, 2020, 20:49 IST
കാസർകോട്: (www.kasargodvartha.com 01.06.2020 നാട്ടിലേക്കുള്ള യാത്രക്ക് തൊട്ടുമുമ്പ് ട്രെയിൻ റദ്ദാക്കിയതിനെത്തുടർന്ന് വഴിയാധാരമായ അതിഥി തൊഴിലാളികൾക്ക് എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടൽ അനുഗ്രഹമായി. എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് ഞായറാഴ്‌ച അനുവദിച്ച പ്രത്യേക ട്രെയിനിൽ നൂറുകണക്കിന് ഉത്തർപ്രദേശ് സ്വദേശികൾ കുടുംബസമേതം സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായി.
ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. കാസര്‍കോട്, ഫോര്‍ട്ട് റോഡ്, വിദ്യാനഗര്‍ ഭാഗങ്ങളിലായി വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങാമെന്ന അധികൃതരുടെ ഉറപ്പില്‍ വിശ്വസിച്ച് എത്തി വഞ്ചിതരായത്. വാടക വീടും മറ്റും ഒഴിവാക്കിയാണ് ഇവർ കാസർകോട് നഗരസഭാ ഓഫിസ് പരിസരത്ത് എത്തിയത്. ശനിയാഴ്ച രാത്രി ഏഴുമണിക്ക് യു പിയിലേക്ക് ട്രെയിന്‍ ഉണ്ടെന്നും കാഞ്ഞങ്ങാട്ടുനിന്ന് ഈ ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാമെന്നുമാണ് അതിഥിതൊഴിലാളികളെ അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാൽ ഇത് അവസാന നിമിഷം റദ്ദാക്കി. തുടർന്ന് അതിഥി തൊഴിലാളികൾ വിഷയം എൻ എ നെല്ലിക്കുന്ന് എംഎൽഎയെ ധരിപ്പിച്ചു. അദ്ദേഹം പ്രശ്നത്തിന്റെ ഗൗരവം ഉടൻ ബിശ്വനാഥ് സിൻഹയെ ടെലിഫോണിലൂടെ അറിയിച്ചു. തുടർന്നാണ് ഞായറാഴ്ച പ്രത്യേക ട്രെയിൻ ഒരുക്കുമെന്ന ഉറപ്പ് ലഭിച്ചത്.
കഴിഞ്ഞദിവസം യാത്ര മുടങ്ങിയ വിഷമമൊക്കെ അവരുടെ മുഖത്ത് നിന്നും മാറി.എം എൽ എയുടെ നേതൃത്വത്തിൽ മഞ്ഞപ്പൂക്കൾ നൽകി ഗംഭീര യാത്രയയപ്പും നൽകി. കുടിക്കാനുള്ള വെള്ളവും, ബിസ്ക്കറ്റും എം എൽ എയുടെ വക വേറെയും.ഇന്ത്യയുടെ ത്രിവർണ്ണ പതാക വീശി യാത്രക്കനുമതി നൽകുമ്പോൾ ബസിലിരുന്ന് അവർ കൈ വീശി നന്ദി പ്രകടിപ്പിച്ചു.
Summary: NA Nellikkunnu MLA intervened on guest employee's problem