കാസര്‍കോട് നിന്ന് കിട്ടിയ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാനാവില്ല; ശമ്പളവും എം പി പാസും മാത്രം മതി, ബാക്കി എല്ലാ അലവന്‍സുകളും കാസര്‍കോട്ടെ വികസനത്തിന് വേണ്ടി വിനിയോഗിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി
Jun 7, 2019, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2019) എം പിയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ശമ്പളവും എം പി പാസും മാത്രം മതിയെന്നും ബാക്കി എല്ലാ അലവന്‍സുകളും കാസര്‍കോട്ടെ വികസനത്തിന് വേണ്ടി വിനിയോഗിക്കുമെന്ന് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇത്രയും കാലം താനും കുടുംബവും ജീവിച്ചത് ഭാര്യയുടെ ശമ്പളംകൊണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ റിട്ടയര്‍ ചെയ്തതോടെ ആ വരുമാനവും നിലച്ചു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശമ്പളം എടുക്കുന്നതെന്നും, സംസ്ഥാനത്ത് സഞ്ചരിക്കാനും ജനങ്ങളെ കാണാനും കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് റെയില്വേപാസ് ഉപയോഗിക്കുന്നതെന്നും അദേഹം പറഞ്ഞു.
പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ലഭിക്കുന്ന ഭീമമായ ആനുകൂല്യങ്ങള്‍ സിപിഎം അവരുടെ പാര്‍ട്ടി ലെവിയായി എഴുതി എടുക്കുകയാണ് പതിവെങ്കില്‍ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം പിമാര്‍ എല്ലാ ആനുകൂല്യങ്ങളും അവരെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും. കാസര്‍കോട് നിന്ന് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതുമുതല്‍ കാസര്‍കോട് നിന്ന് കിട്ടിയ സ്നേഹവും പിന്തുണയും ഒരിക്കലും തനിക്ക് മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35 വര്‍ഷത്തിനു ശേഷം കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനായത് ജനങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
തനിക്ക് ലഭിക്കുന്ന എംപി ഫണ്ട് യുഡിഎഫ് സമിതി പറയുന്ന രീതിയില്‍ ചിലവഴിക്കും. അഞ്ചു കോടി രൂപയാണ് ഒരു വര്‍ഷം എം പി ഫണ്ടായി ലഭിക്കുന്നത്. ഇനി എന്റെ ജീവിതം മരണം വരെ കാസര്‍കോട്ടായിരിക്കും. കൊല്ലത്തു നിന്നും തന്റെ വോട്ട് കാസര്‍കോട്ടേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാണിക്കില്ല. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്കും വോട്ട് ചെയ്യാത്തവര്‍ക്കും വേണ്ടിയും താന്‍ പ്രവര്‍ത്തിക്കും. കാസര്‍കോടിന്റെ വികസനം മാത്രമായിരിക്കും ഇനി ലക്ഷ്യം. നാടിന്റെ വികസനത്തെ മുരടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എങ്കിലും സിപിഎമ്മിലെയും ബിജെപിയിലെയും പ്രവര്‍ത്തകര്‍ക്കും താന്‍ എംപിയാണ്. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയും താന്‍ പ്രവര്‍ത്തിക്കുമെന്നും ഉണ്ണിത്താന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajmohan Unnithan, Top-Headlines, My allowance will utilize for Development of Kasaragod; says by Rajmohan Unnithan MP
< !- START disable copy paste -->