MV Govindan | റിയാസ് മൗലവി വധക്കേസില്‍ കോടതിയിൽ നിന്നുണ്ടായത് ആരും പ്രതീക്ഷിക്കാത്ത വിധിയെന്ന് എം വി ഗോവിന്ദന്; 'സര്‍കാര്‍ കുടുംബത്തോടൊപ്പം നിൽക്കും'
Mar 31, 2024, 00:58 IST
കാസർകോട്: (KasargodVartha) റിയാസ് മൗലവി വധക്കേസിൽ കോടതിയിൽ നിന്നുണ്ടായത് ആരും പ്രതീക്ഷിക്കാത്ത വിധിയെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്. പ്രോസിക്യൂഷന് കൃത്യമായി കേസ് കൈകാര്യം ചെയ്തു. സാക്ഷികള്‍ ആരും കൂറുമാറിയില്ല. കുറ്റപത്രത്തിലും ആരും പഴുത് കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് പ്രസ് ക്ലബിൻ്റെ ജനഹിതം മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. സിഎഎയെ കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന് പറയുന്നത്. സിഎഎയെക്കുറിച്ച് സിപിഎം സംസാരിക്കുന്നുവന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആ വിഷയത്തെ കുറിച്ച് ഇനിയും പറയും, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. അത് വാങ്ങില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു നിയമനടപടി സ്വീകരിച്ച പാര്‍ടിയാണ് സിപിഎം. എല്ലാ പെരുംകള്ളന്മാരില് നിന്നും കൊള്ളക്കാരില്‍ നിന്നും പണം പിരിക്കുകയായിരുന്നു ബിജെപിയെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കേസ് ഒഴിവാക്കാന്‍ ബോണ്ട് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ശരിയായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. സര്‍കാര്‍ റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം നിൽക്കും. അപീല്‍ പോയി കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം. ഇതിനായി കുടുംബത്തിന് ആവശ്യമായ തുടര്‍നടപടികള്‍ക്കായി സിപിഎം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.