city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

By-Election | പുതുപ്പള്ളിയില്‍ തോറ്റ ജെയ്ക്കിനെയും പള്ളിക്കരയില്‍ പരാജയപ്പട്ട ഹാരിസിനെയും ഉപമിച്ച് മുസ്ലിം ലീഗിന്റെ ഫ്‌ലക്‌സ്

ബേക്കല്‍: (KasargodVartha) പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനോട് പരാജയം നേരിട്ട സിപിഎം യുവ നേതാവ് ജെയ്ക്കിനെയും പള്ളിക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമിലെ എം എച് ഹാരിസിനെയും ഉപമിച്ച് മുസ്ലിം ലീഗിന്റെ ഫ്‌ലക്‌സ്. രണ്ടുപേരും ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയ മഹത് വ്യക്തികള്‍ ആണെന്നും തോല്‍ക്കാന്‍ മാത്രമായി ജയിച്ചവരാണെന്നും പറഞ്ഞാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഇറക്കിയത്.

By-Election | പുതുപ്പള്ളിയില്‍ തോറ്റ ജെയ്ക്കിനെയും പള്ളിക്കരയില്‍ പരാജയപ്പട്ട ഹാരിസിനെയും ഉപമിച്ച് മുസ്ലിം ലീഗിന്റെ ഫ്‌ലക്‌സ്

പുതുപ്പള്ളിയില്‍ ജെയ്ക്ക് ഉമ്മന്‍ചാണ്ടിയോട് രണ്ട് തവണയും അതിനുശേഷം മകന്‍ ചാണ്ടി ഉമ്മനോട് ഉപതിരഞ്ഞെടുപ്പിലും ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പള്ളിക്കരയില്‍ സിപിഎമിന്റെ പ്രാദേശിക നേതാവായ ഹാരിസും തുടര്‍ച്ചയായി മൂന്നുതവണ തോറ്റതോടെയാണ് ഇരുവരെയും താരതമ്യപ്പെടുത്തി ലീഗിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് ഇറങ്ങിയത്.

കഴിഞ്ഞ തവണ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം 126 ആയിരുന്നു. എന്നാല്‍ ഇത്തവണ 117 വോടായി ഭൂരിപക്ഷം കുറക്കാന്‍ സിപിഎം സ്ഥാനാർഥിയായ ഹാരിസിന് കഴിഞ്ഞു. മുസ്ലിം ലീഗിനും ബിജെപിക്കും വോട് കുറഞ്ഞപ്പോള്‍ സിപിഎമിന് 23 വോട് കൂടുകയാണ് ചെയ്തത്.

By-Election | പുതുപ്പള്ളിയില്‍ തോറ്റ ജെയ്ക്കിനെയും പള്ളിക്കരയില്‍ പരാജയപ്പട്ട ഹാരിസിനെയും ഉപമിച്ച് മുസ്ലിം ലീഗിന്റെ ഫ്‌ലക്‌സ്

Keywords : News, Kerala News, Malayalam News, Pulpalli, Bekal, By- Election, Pallikere, Jaik, Ummanchandi, Chandi Umman, Muslim League's flex linked Jake and Harris.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia