city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fund | മുസ്‌ലിം ലീഗിൻ്റെ കാസർകോട്ടെ ആസ്ഥാന മന്ദിരം: ധനസമാഹരണത്തിന് തുടക്കമായി

കാസർകോട്: (KasargodVartha) മുസ്ലിം ലീഗിൻ്റെ വളർച്ചയോടൊപ്പം പാർടി ഓഫീസുകൾ സാധാരണക്കാരൻ്റെയും പാവപ്പെട്ടവൻ്റെയും അഭയ കേന്ദ്രമാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സുരക്ഷാപ്രവർത്തനങ്ങൾക്കും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മുസ്ലിം ലീഗിന് കാലഘട്ടത്തിൻ്റെആവശ്യം പരിഗണിച്ച് ആധുനിക രീതിയിലുള്ള ഓഫീസുകൾ അത്യാവശ്യമാണെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

 
Fund | മുസ്‌ലിം ലീഗിൻ്റെ കാസർകോട്ടെ ആസ്ഥാന മന്ദിരം: ധനസമാഹരണത്തിന് തുടക്കമായി

മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമിറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആധുനിക സൗകര്യങ്ങളോട് കൂടി ഏകദേശം 12 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ധനസമാഹരണം വ്യവസായ പ്രമുഖൻ എൻ എ അബൂബകർ ഹാജിയിൽ നിന്നും തുക സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങൾ.

Fund | മുസ്‌ലിം ലീഗിൻ്റെ കാസർകോട്ടെ ആസ്ഥാന മന്ദിരം: ധനസമാഹരണത്തിന് തുടക്കമായി




പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ അബ്ദുർ റഹ് മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ് മദലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, പി എം മുനീർ ഹാജി, എകെഎം അശ്റഫ് എംഎൽഎ, എംബി യൂസുഫ്, കെഇഎ ബകർ, ടിഎ മൂസ, എജിസി ബശീർ, എം അബ്ബാസ്, എ ബി ശാഫി, ടി സി എ റഹ് മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, അസീസ് മരിക്കെ, ടി എം ഇഖ്ബാൽ, കെ ബി മുഹമ്മദ് കുഞ്ഞി, എ കെ ആരിഫ്, അശ്റഫ് എടനീർ, കാപ്പിൽ മുഹമ്മദ് പാഷ, സി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, അസീസ് കളത്തൂർ, സഹീർ ആസിഫ്, എ അഹ് മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, മുംതാസ് സമീറ, ശാഹിന സലീം, ഖാദർ ഹാജി ചെങ്കള, സി എ അബ്ദുല്ല കുഞ്ഞി ഹാജി, ബേക്കൽ സ്വാലിഹ് ഹാജി, കെ എം ബശീർ, അൻവർ കോളിയടുക്കം, ഹനീഫ് നെല്ലിക്കുന്ന്, ജലീൽ കടവത്ത്, സയ്യിദ് ഹാദി തങ്ങൾ, സൈഫുല്ല തങ്ങൾ സംസാരിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Muslim League, Politics, Fund, Muslim League district office construction fund collection started

Keywords:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia