city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Muslim League | കാസർകോട്ട് പ്ലസ് വണിന് പുതിയ ബാചുകൾ അനുവദിക്കണമെന്ന് മുസ്ലിം ലീഗ്; ഒരു ഏകർ സ്ഥലത്ത് ഹരിതവനം ഒരുക്കാനും പാർടി തീരുമാനം

കാസർകോട്: (www.kasargodvartha.com) ജില്ലയിൽ 10-ാം ക്ലാസ് പഠനം പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികൾക്കും തുടർ പഠനത്തിന് അവസരം നൽകണമെന്നും അതിനായി പുതിയ ബാചുകൾ അനുവദിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എസ് എസ് എൽ സിയിൽ 99.82 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 19501 വിദ്യാർഥികളിൽ 19466 പേരും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. 2667 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസും ലഭിച്ചിട്ടുണ്ട്. എന്നാൽ തുടർപഠനത്തിന് അവസരമില്ലാതെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുകയാണ്.
    
Muslim League | കാസർകോട്ട് പ്ലസ് വണിന് പുതിയ ബാചുകൾ അനുവദിക്കണമെന്ന് മുസ്ലിം ലീഗ്; ഒരു ഏകർ സ്ഥലത്ത് ഹരിതവനം ഒരുക്കാനും പാർടി തീരുമാനം

പ്ലസ് വൺ, വി എച് എസ് ഇ ,പോളിടെക്നിക്, ഐ ടി ഐ, കഴിഞ്ഞ വർഷം അനുവദിച്ച ഒരു താൽക്കാലിക ബാച് ഉൾപെടെ ജില്ലയിൽ ആകെ 15,985 സീറ്റുകളാണുള്ളത്. അർഹത ഉണ്ടായിട്ടും 3481 വിദ്യാർഥികൾക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയിൽ സീറ്റ് ലഭിക്കില്ല. സി ബി എസ് ഇ വിദ്യാർഥികൾ കൂടി അപേക്ഷിക്കുന്നതോടെ 5000 ത്തിലധികം കുട്ടികൾ പുറത്ത് നിൽക്കേണ്ടി വരും. ഈ ദുരവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

പരിസ്ഥിതി ദിനമായ ഇന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് കാസർകോട് വിദ്യാനഗർ അന്ധവിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ട് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ജൂൺ എട്ടിന് ചെമനാട് പഞ്ചായതിലെ ചെമ്പരിക്കയിൽ ഒരേകർ സ്ഥലത്ത് ഹരിതവനം ഒരുക്കാനും തീരുമാനിച്ചു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ യോഗം ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സി ടി അഹ്‌മദ്‌ അലി, സംസ്ഥാന സെക്രടറിയേറ്റ് അംഗങ്ങളായ എൻഎ നെല്ലിക്കുന്ന് എംഎൽഎ, വികെപി ഹമീദലി, ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, എകെഎം അശ്റഫ് എംഎൽഎ, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, ടിഎ മൂസ, എജിസി ബശീർ, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

Keywords: Kerala News, Malayalam News, Muslim League, Political News, Plus One Seat, Muslim League demand to allow new batches for Plus One.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia