കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുസ്ലിം ലീഗിന് രക്ഷപ്പെടാന്‍ കഴിയില്ല: അസീസ് കടപ്പുറം
Dec 28, 2020, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2020) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുര്‍ റഹ് മാന് ഔഫിന്‍റെ കൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും മുസ്ലിം ലീഗിന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രടറി അസീസ് കടപ്പുറം പറഞ്ഞു.
കൊലക്കേസ് പ്രതികളായ യൂത്ത് ലീഗ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധമുണ്ട്.
കൊലക്കേസ് പ്രതികളായ യൂത്ത് ലീഗ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളുമായി ബന്ധമുണ്ട്.
കൊല നടന്നതിന് ശേഷം പ്രതിയെ മംഗളൂരു ആശുപത്രില്‍ അഡ്മിറ്റ് ചെയ്തത് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെയും മുതിര്‍ന്ന നേതാക്കളുടെയും അറിവോടെയാണ്. ഉത്തരവാദിത്തപ്പെട്ട ജില്ലയിലെ മുസ്ലിം ലീഗ് നേതാവിന്റെ വാട്‌സാപ്പ് വോയിസും നേതാക്കളുടെ പ്രസ്താവനയും പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
തികഞ്ഞ ദീനി പ്രവര്‍ത്തകനും ആദര്‍ശ വാദിയുമായ ചെറുപ്പക്കാരനെ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു എന്നകാരണത്താലാണ് കൊലപ്പെടുത്തിയത്.
കാന്തപുരം സുന്നി പ്രവര്‍ത്തകരെയും പണ്ഡിതന്‍മാരെയും, കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും, മദ്രസകളും പള്ളികളും പൂട്ടിപ്പിച്ചും, പീഡിപ്പിച്ചും ലീഗ് നടത്തുന്ന ആക്രമണ രാഷ്ട്രീയത്തെ വെച്ച് പൊറുപ്പിക്കില്ല, ഐ.എന്‍.എല്ലിനെ മാത്രം ലക്ഷ്യം വെച്ച് ലീഗ് നടത്തുന്ന തരംതാണ രാഷ്ട്രീയം ജനം തിരിച്ചറിയും.
കൊലനടന്ന സമയം മുതല്‍ ഇന്ന് വരെ സോഷ്യല്‍ മീഡിയയിലെ ലീഗ് സൈബര്‍ പോരാളികളുടെ പ്രഖ്യാപനവും നിലപാടും നേതാക്കളുടെ ഇടപെടലിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉള്‍പെടുത്തണം.
പ്രതികളായ യൂത്ത് ലീഗ് നേതാക്കള്‍ കുറ്റം സമ്മതിച്ചപ്പോഴാണ് മുസ്ലിം ലീഗിന്റെ നാടകം പൊളിഞ്ഞത്. ജനങ്ങളുടെ എതിര്‍പ്പിന്റെ മൂര്‍ച്ച കുറക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ ഇപ്പോള്‍ മരണവീടും സുന്നീ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത്. ഇത് കൊണ്ടൊന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ലീഗിന് രക്ഷപ്പെടാന്‍ കഴിയുകയില്ലെന്ന് അസീസ് കടപ്പുറം പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.
Keywords: Azeez Kadappuram, News, Kasaragod, Kerala, Top-Headlines, Kanhangad, Murder, INL, Muslim-league, Leader, Murder-case, Auf Murder, Responsibility, Muslim League cannot escape responsibility of auf murder: Azeez Kadappuram.
< !- START disable copy paste -->