city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ്യൂറല്‍ കലാകാരന്മാര്‍ ചിത്ര മതിലുകള്‍ തീര്‍ക്കുന്ന 'മലബാര്‍ ആര്‍ട്ടൂര്‍' ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആരംഭിച്ചു

ബേക്കല്‍: (www.kasargodvartha.com 25.10.2019) മലബാര്‍ മേഖലയില്‍ 'ആര്‍ട്ട് ടൂറിസം' പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വികസന വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്‌റേഷന്‍നും (ബി.ആര്‍.ഡി.സി) സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലളിത കലാ അക്കാദമിയും സംയുക്തമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന 'മലബാര്‍ ആര്‍ട്ടൂര്‍' പ്രശസ്ത ചലച്ചിത്രകാരന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കലയും വിനോദ സഞ്ചാരവും സംയോജിപ്പിക്കുന്ന 'ആര്‍ട്ട് ടൂറിസം' പദ്ധതികള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രശസ്തമാണെന്നും 'മലബാര്‍ ആര്‍ട്ടൂര്‍' പോലുള്ള പുതിയ പരിപാടികള്‍ക്ക് ഭാവി സാധ്യതകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിലെ കലാകാരന്മാരെയും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെയും ബന്ധിപ്പിക്കുന്നത് വഴി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ആര്‍.ഡി.സി യും ലളിതകലാ അക്കാദമിയും ആര്‍ട്ട് ടൂറിസം പരിപാടികള്‍ക്കായി കൈകോര്‍ക്കുന്നത്. ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ.കെ.മാരാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിആര്‍ഡിസി മാനേജിംഗ് ഡയരക്ടര്‍ ടി.കെ.മന്‍സൂര്‍, ലളിതകലാ അക്കാദമി സെക്രട്ടരി പൊന്ന്യം ചന്ദ്രന്‍, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, പ്രൊഫ. കെ.യു. കൃഷ്ണകുമാര്‍, കെ.എം.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശീയ കലാപ്രേമികളോടൊപ്പം വിദേശ ടൂറിസ്റ്റുകളും ചടങ്ങ് വീക്ഷിക്കാനെത്തിയത് കൌതുകമുണര്‍ത്തി. സ്‌മൈല്‍ സംരംഭമായ മാംഗോ ട്രീ ബാക്ക് പാക്കേര്‍സ് ഹോം സ്റ്റേയിലെത്തിയ നെതര്‍ലാന്‍ഡുകാരായ ടൂറിസ്റ്റുകളാണ് ആര്‍ട്ടൂര്‍ പരിപാടിയെ കുറിച്ച് കേട്ട് പയ്യന്നൂരില്‍ നിന്നും ബേക്കലില്‍ എത്തിയത്.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനഞ്ച് പ്രൊഫഷണല്‍ മ്യൂറല്‍ കലാകാരന്മാരാണ് ബേക്കലിലെ പുതിയ സൗത്ത് ബീച്ച് പാര്‍ക്കില്‍ ചിത്രചുമരുകള്‍ തീര്‍ക്കുന്നത്. ഉത്തര മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളുമായി ബന്ധപ്പെട്ട പ്രത്യേകതകളാണ് കേരളീയ ചിത്രകലാ ശൈലിയില്‍ അടയാളപ്പെടുത്തുന്നത്. 27നാണ് സമാപനം. കലാപ്രേമികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം. ഒക്ടോ. 25ന് രാജ്യാന്തര ആയുര്‍വ്വേദ അംബാസഡറേര്‍സ് ടൂറിനെത്തുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെ ആര്‍ട്ട് ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിന് ആര്‍ട്ടൂര്‍ സന്ദര്‍ശിക്കുകയും കലാകാരന്മാരുമായി ആശയ വിനിമയവും നടത്തുകയും ചെയ്യും.

മ്യൂറല്‍ കലാകാരന്മാര്‍ ചിത്ര മതിലുകള്‍ തീര്‍ക്കുന്ന 'മലബാര്‍ ആര്‍ട്ടൂര്‍' ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആരംഭിച്ചു


Keywords:  news, kasaragod, Top-Headlines, Kerala, Ecotourism, Bekal, mural painters malabar artour in bekal beach park

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia