city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ തരപ്പെടുത്തി നല്‍കല്‍, ഫണ്ട് തിരിമറി; മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഉള്‍പെടെ 14 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 05.10.2018) അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ തരപ്പെടുത്തി നല്‍കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് പുത്തിഗെ മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഉള്‍പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, മുന്‍ സെക്രട്ടറി, സെക്രട്ടറി, ബാങ്ക് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തത്.

ബാങ്കില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ കെ മുഹമ്മദ്കുഞ്ഞി വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് അധികൃതര്‍ ബാങ്കിലെത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 2013 ഡിംസബര്‍ 31 വരെ സെക്രട്ടറിയായിരുന്നയാളും തുടര്‍ന്നുള്ള സെക്രട്ടറിയും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനായിരുന്ന ഒരാളും ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് 2.75 കോടിയുടെയും മറ്റൊരു ജീവനക്കാരനും ബന്ധുക്കളും ചേര്‍ന്ന് 1.61 കോടിയുടെയും വായ്പകള്‍ തരപ്പെടുത്തിയെന്ന് വിജിലന്‍സില്‍ നല്‍കിയ പരാതിയിലുണ്ട്. ഇതിനു പുറമെ ബാങ്കിന്റെ ഭരണസമിതി അറിയാതെ അവരുടെ പേരില്‍ ലക്ഷക്കണക്കിനു രൂപയുടെ വായ്പയെടുത്ത് തിരിമറി നടത്തുകയും 10 ലക്ഷം വായ്പയെടുത്തയാള്‍ക്ക് എട്ടു ലക്ഷം രൂപ മാത്രം നല്‍കിയതടക്കമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെയായി ബാങ്കില്‍ നിന്നു വായ്പയെടുത്തവരെയും ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നടക്കം ബാങ്കിലെത്തി മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്യുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ തരപ്പെടുത്തി നല്‍കല്‍, ഫണ്ട് തിരിമറി; മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഉള്‍പെടെ 14 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു


Keywords:  Kasaragod, Kerala, news, Vigilance, Top-Headlines, Bank, Co-operation-bank, Mugu Bank corruption; Vigilance Case against 14
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia