city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ആളുമാറി; എം എല്‍ എയെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കുന്നതിന് പകരം തടഞ്ഞത് എം പി രാജ് മോഹന്‍ ഉണ്ണിത്താനെ; സംഘടനയെ കണക്കിന് പരിഹസിച്ച് എം പി സോഷ്യല്‍ മീഡിയയില്‍

കുമ്പള: (www.kasargodvartha.com 25.06.2020) കരിങ്കൊടി കാണിക്കാനിറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആളുമാറി. എം.എല്‍.എയെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കുന്നതിന് പകരം തടഞ്ഞത് എം.പി.രാജ് മോഹന്‍ ഉണ്ണിത്താനെ.എം എല്‍ .എ എന്ന് തെറ്റിദ്ധരിച്ചാണ് പ്രവര്‍ത്തകര്‍ എം.പി.യെ വഴിയില്‍ തടഞ്ഞത്. ഇതോടെ സംഘടനയെയും സി.പി.എമ്മിനെയും കണക്കിന് പരിഹസിച്ച് എം.പി.രാജ് മോഹന്‍ ഉണ്ണിത്താന്‍ സോഷ്യല്‍ മീഡിയയില്‍ ശബ്ദ്ധ സന്ദേശവുമായി രംഗത്ത് വന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കുമ്പള സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. ഒരു സ്വകാര്യ ആശുപത്രിയുടെ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ച് എം.പി.യുടെ ഔദ്യോഗിക വാഹനത്തില്‍ കാസര്‍കോട് ഭാഗത്തേക്ക് വരുമ്പോള്‍ മഞ്ചേശ്വരം എം.എല്‍.എ.എം.സി.ഖമറുദ്ദീനെതിരെ മുദ്രാവാക്യം വിളിച്ചാണ് 25 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പി.യുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ എം സി ഖമറുദ്ദീന്‍ ചെയര്‍മാനായ കോളജ്വ വഖഫ് ഭൂമി ചുരുങ്ങിയ വിലയ്ക്ക് തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറായത്. എന്നാല്‍ മഞ്ചേശ്വരം എം.എല്‍.എ.ഖമറുദ്ദീനെതിരെ കരിങ്കൊടി കാണിക്കാനെത്തിയവരാണ് എം.പി.യെയും എം.എല്‍.എ.യെയും തിരിച്ചറിയാതെ  മുദ്രാവാക്യം വിളിച്ചത്.

ആദ്യം പഴയ സഹകരണ ആശുപത്രി പരിസരത്തായിരുന്നു എം.പി.യെ തടഞ്ഞത്. പിന്നീട് യാത്ര തുടരുന്നതിനിടയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഇന്നോവയിലെത്തിയ സംഘം റോഡിന് കുറുകെ വാഹനമിട്ട് ഇറങ്ങി എം.പിയുടെ വാഹനത്തിന് നേരെയും ആക്രമണം നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് എം.പി.യും കോണ്‍ഗ്രസ് നേതൃത്വവും ആരോപിക്കുന്നത്. ആദ്യം എം.എല്‍.എ എന്ന് ധരിച്ച് തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പി.യെ തടഞ്ഞതിന് ശേഷം അമളി പറ്റിയെന്ന് മനസ്സിലായി പിന്‍വാങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച രാജ് മോഹന്‍ ഉണ്ണിത്താനെ പിന്തുടര്‍ന്ന് ആക്രമിക്കാനാണ് ഇന്നോവയില്‍ എത്തിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ പി.വി.സുരേഷ്, അഡ്വ.എ ഗോവിന്ദന്‍ നായര്‍ എന്നിവരും എം.പി.യോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എം.പി.യെ വഴി തടഞ്ഞ വാഹനം പിടികൂടണമെന്ന് ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എ.ഗോവിന്ദന്‍ നായര്‍ ആവശ്യപ്പെട്ടു. നിരക്ഷരരെ ഇറക്കിയാണോ ഡി വൈ.എഫ് ഐ വഴി തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നുംകാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും ആവശ്യപ്പെട്ടു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ആളുമാറി; എം എല്‍ എയെ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിക്കുന്നതിന് പകരം തടഞ്ഞത് എം പി രാജ് മോഹന്‍ ഉണ്ണിത്താനെ; സംഘടനയെ കണക്കിന് പരിഹസിച്ച് എം പി സോഷ്യല്‍ മീഡിയയില്‍


Keywords:  Kasaragod, Kerala, news, Top-Headlines, Kumbala, DYFI, Rajmohan Unnithan, MLA, MP Rajmohan Unnithan blocked by DYFI
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia