കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു കുഞ്ഞിനെ രക്ഷപ്പെടുത്തി
Sep 8, 2020, 23:36 IST
നീലേശ്വരം: (www.kasargodvartha.com 08.09.2020) കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മടിക്കൈ കാലിച്ചാം പൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യ ബിന(35 )യാണ് രണ്ടര വയസുകാരിയായ മകളെയും എടുത്ത് 25 മീറ്റര്‍ ആഴമുളള വീട്ടുകിണറ്റില്‍ എടുത്തു ചാടിയത്.
സംഭവം കണ്ട സമീപ വാസികളായ മുന്നു യുവാക്കള്‍ ഉടന്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. കിണറിന്റെ പടവില്‍ പിടിച്ചു നിന്നതിനാലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. അമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല .വിവരമറിഞ്ഞ് കാഞ്ഞങ്ങാടുനിന്നു അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുഞ്ഞിനെയും രക്ഷപ്പെടുത്താനിറങ്ങിയവരെയും പുറത്തെത്തിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്കുമാറ്റി. അഞ്ചു മിറ്ററോളം ആഴത്തില്‍ മുങ്ങിയ ബിനയെ പിന്നിട് പാതാള കരണ്ടി ഉപയോഗിച്ച് ആണ് പുറത്തെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത് ലീഡിംഗ് ഫയര്‍ മാന്‍മാരായ ബാബുരാജ്, അശോക കുമാര്‍, ഫയര്‍മാന്‍മാരായ സണ്ണി, ഇമ്മാനുവല്‍, അതുല്‍, മോഹന്‍, വരുണ്‍, നിഖില്‍, െ്രെഡവര്‍ പ്രിയേഷ് എന്നിവരാണ് രക്ഷാപ്രവര്‍നത്തില്‍ പങ്കെടുത്തത്.
Keywords: Kasaragod, Neeleswaram, Kerala, News, Woman, Death, Well, Baby, Mother jumped into the well with the baby; mother died