city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

300 ലധികം പേരെ വിളിച്ച് വിവാഹം നടത്തി; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു

കാസർകോട്: (www.kasargodvartha.com 25.04.2021) 300 ലധികം പേരെ വിളിച്ച് വിവാഹം നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു. നെല്ലിക്കുന്ന് റോഡിലെ ലളിതകലാ സദനം ഓഡിറ്റോറിയ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്.

300 ലധികം പേരെ വിളിച്ച് വിവാഹം നടത്തി; ഓഡിറ്റോറിയം ഉടമക്കെതിരെ കേസെടുത്തു



ഞായറാഴ്ച ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചുവെന്നാണ് കേസ്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

75 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്താമെന്നാണ് കോവിഡിനെ തുടർന്ന് സർക്കാർ ഉത്തരവുള്ളത്. വധൂവരൻമാരുടെ ബന്ധുക്കൾക്കെതിരെയടക്കം അന്വേഷണമുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

തുടരന്വേഷണം നടത്തി കൂടുതല്‍ ആളുകള്‍ക്കെതിരെ കേസെടുക്കുമെന്ന് കാസർകോട് ടൗൺ സി ഐ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Marriage, Mask, Police, Case, Uduma, More than 300 people were invited to Marriage function; Case against the auditorium owner.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia