Attacked | 'വീട്ടുമുറ്റത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിഞ്ഞ് കുരങ്ങ്'; ഇടത് കൈ ഒടിഞ്ഞു
Oct 1, 2023, 07:54 IST
നിലമ്പൂര്‍:(KasargodVartha) വീട്ടുമുറ്റത്തെ തെങ്ങില്‍നിന്ന് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിഞ്ഞ് കുരങ്ങ്. തേങ്ങ കൊണ്ടുള്ള കുരങ്ങിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ കൈ ഒടിയുകയും ചെയ്തു. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമിയുടെ (56) ഇടതു കൈ ആണ് ഒടിഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം.
വീട്ടുമുറ്റത്തു ജോലി ചെയ്യുന്നതിനിടെയായിരുന്നു സലോമിക്കു നേരെ കുരങ്ങിന്റെ ആക്രമണം ഉണ്ടായത്. അമരമ്പലം റിസര്‍വ് വനത്തിനു സമീപമാണു മാമ്പൊയില്‍. വനത്തിന്റെ മൂന്നുവശം ജനവാസ മേഖലയും ഒരു ഭാഗം പുഴയുമാണ്. പന്നി, കുരങ്ങ് എന്നിവ വനത്തില്‍ പെരുകിയിട്ടുണ്ട്.
കുരങ്ങന്മാര്‍ പകലും പന്നിക്കൂട്ടം രാത്രിയും കൃഷിയിടങ്ങളില്‍ കടന്നു വിളകള്‍ നശിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയുടെ ആക്രമണത്തില്‍ ആഴ്ചയില്‍ ഒരാള്‍ക്ക് എന്ന കണക്കിന് പരുക്കേല്‍ക്കുന്നുണ്ട്. എന്നാല്‍ പ്രദേശത്ത് ആദ്യമായാണു മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത് എന്ന് ഇവര്‍ പറയുന്നു.

Keywords: Monkey attacked woman with coconut, Malappuram, News, Monkey Attacked, House Wife, Injured, Natives, Complaint, Pig, Forest, Kerala News.