വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍; കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും
Aug 18, 2018, 21:55 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2018) മലയോരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രം കാണിച്ച് സ്വവര്‍ഗരതിക്കിരയാക്കിയ സമ്പന്ന യുവതിയുടെ വീട്ടില്‍ പര്‍ദ ധരിച്ച യുവാവ് നിത്യസന്ദര്‍ശകനാണെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി. പരാതി പോലീസിലെത്തിയതോടെ കേസ് ഒതുക്കാന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലും നടന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. യുവതിക്കെതിരെയും ഗള്‍ഫിലുള്ള ഭര്‍ത്താവിനെതിരെയുമാണ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.
യുവതിയുടെ വീട്ടില്‍ ജോലിക്കു നില്ക്കുന്ന സ്ത്രീയുടെ 14 വയസുള്ള മകളെ 2015 മുതല്‍ ഈ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്നു. ഈ വീട്ടില്‍ നിന്നാണ് കുട്ടി സ്കൂളിലേക്ക് പോയിരുന്നത്. പെണ്‍കുട്ടിയെ നഗ്നചിത്രങ്ങളും വീഡിയോയും കാണിച്ച് യുവതി സ്വവര്ഗരതിക്കിരയാക്കിയതായും ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടിയെ ജോലിക്ക് നിര്‍ത്തിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടിയുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ വീട്ടില്‍ അസമയങ്ങളില്‍ പര്‍ദ ധരിച്ച് ഒരു യുവാവെത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ യുവാവും പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന സംശയവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെ പെണ്‍കുട്ടി സ്കൂളില്‍ പതിവായി ഉറക്കം തൂങ്ങി ഇരിക്കുന്നത് കണ്ട് അധ്യാപിക കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടി പലതും ഒളിച്ചു വെക്കുകയായിരുന്നു. ഇതോടെയാണ് അധ്യാപിക ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായി നടന്നു വന്ന പീഡന സംഭവം പുറത്തുവന്നത്.
സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇതിനിടയില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്തു വന്നുവെങ്കിലും ചൈല്‍ഡ് ലൈനിന്റെ ശക്തമായ ഇടപെടല്‍ കാരണം കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്തതോടെ യുവതി ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്ക് രണ്ട് ചെറിയ മക്കളുണ്ട്. യുവതി ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലാണ് ഒളിവിലുള്ളതെന്നാണ് വിവരം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയ പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ചതിനാല്‍ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പല ഉന്നതരുമായും പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്ക് ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Related News:
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സമ്പന്ന യുവതിക്കും ഗള്‍ഫിലുള്ള ഭര്‍ത്താവിനുമെതിരെ പോക്സോ കേസ്; പെണ്‍കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തി, പീഡനത്തിനിരയായത് വീട്ടുജോലിക്കാരിയുടെ മകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Youth, Student, Molestation case; Police investigation tighten
< !- START disable copy paste -->