city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MVD | കാമറയിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി സഞ്ചാരം, ഹെൽമറ്റുമില്ല; കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലൻസറും ഘടിപ്പിച്ചു; ഒടുവിൽ രൂപമാറ്റം വരുത്തിയ വാഹനത്തെ പൂട്ടി എംവിഡി

കാസർകോട്: (KasargodVartha) കാമറയിൽ കുടുങ്ങാതിരിക്കാൻ മുൻവശത്തെയും പിറകിലെയും രജിസ്ട്രേഷൻ നമ്പർ ഇളക്കിമാറ്റിയും കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഘടിപ്പിച്ചും ഹെൽമറ്റ് ധരിക്കാതെയും പൊതുനിരത്തിൽ പലതവണ കാമറയുടെ കണ്ണ് വെട്ടിച്ച വാഹനത്തെ ഒടുവിൽ പൊക്കി കാസർകോട് ആർ ടി ഒ എൻഫോഴ്സ്മെന്റ്. 16,750 രൂപ പിഴ ഇടാക്കിയ അധികൃതർ വാഹനം പൂർവസ്ഥിതിയിലാക്കുന്നതിന് ഉടമസ്ഥന് വിട്ടു നൽകി.

MVD | കാമറയിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി സഞ്ചാരം, ഹെൽമറ്റുമില്ല; കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലൻസറും ഘടിപ്പിച്ചു; ഒടുവിൽ രൂപമാറ്റം വരുത്തിയ വാഹനത്തെ പൂട്ടി എംവിഡി

ഒക്ടോബർ ഒന്നിന് പരിശോധനയ്ക്കിടെ കാമറയിൽ കുടുങ്ങിയ നമ്പർ പ്ലേറ്റ് ഇല്ലാത്ത, ശബ്ദം പുറപ്പെടുവിക്കുന്ന വാഹനത്തെ സ്ഥലം, സമയം, വാഹന മോഡൽ, കളർ എന്നിവ പരിശോധിച്ചാണ് പിടികൂടിയത്. ചുവന്ന കളറിലുള്ള വെസ്പ മോഡൽ സ്‌കൂടർ ഒരു മാസത്തോളം നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലാം മെയിൽ ഭാഗത്ത് കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഉപയോഗിച്ച് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നതായി പരാതി ലഭിച്ചത് നിർണായകമായി.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിൻറെ നമ്പറും ഉടമയുടെ വിവരവും ലഭിച്ചു. തുടർന്ന് ഇയാളെ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നാലെ വാഹന ഉടമ ഓഫീസിൽ ഹാജരായി രേഖകൾ സമർപിക്കുകയായിരുന്നു. കാസർകോട് ആർടിഒ അസസ്മെന്റ് സ്‌ക്വാഡ് എം വി ഐ ജോണി തോമസ്, എ എം വി ഐമാരായ അരുൺ, സുധിഷ് എം എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

ജില്ലയിൽ ഇതുപോലെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങളിൽ നിന്നും ഇത്തരം വാഹനങ്ങൾ പിടികൂടുന്നതിനായി കൂടുതൽ സഹകരണം ആവശ്യമാണെന്നും ആർടിഒ എൻഫോഴസ്മെന്റ് ഇൻ ചാർജ് ഷീബ അറിയിച്ചു.

MVD | കാമറയിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി സഞ്ചാരം, ഹെൽമറ്റുമില്ല; കാതടപ്പിക്കുന്ന ശബ്ദമുള്ള സൈലൻസറും ഘടിപ്പിച്ചു; ഒടുവിൽ രൂപമാറ്റം വരുത്തിയ വാഹനത്തെ പൂട്ടി എംവിഡി

Keywords: MVD, Scooter, MVI, Inspection, Camera, Silencer, Vehicle, Registration, Number, Modified vehicle caught without number plate to avoid being caught on camera.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia