city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; കൊലയെന്ന് നാട്ടുകാർ

മത്സ്യബന്ധനത്തിന് പോയി കാണാതായ യുവാവിനെ ഓഡിറ്റോറിയം നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം  മരിച്ച നിലയിൽ  കണ്ടെത്തി; മരണത്തിൽ ദുരൂഹത; മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക്; കൊലയെന്ന് നാട്ടുകാർ

ബേക്കൽ: (www.kasargodvartha.com 09.10.2020) മത്സ്യ ബന്ധനത്തിനായി പോയി കാണാതായ യുവാവിനെ നിർമ്മാണം നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപം  മരിച്ച നിലയിൽ  കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ ഇൻക്വസ്റ്റ് നടപടികൾ പോലീസ് വെള്ളിയാഴ്ച രാവിലെയാണ് നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; കൊലയെന്ന് നാട്ടുകാർ

ബേക്കൽ രാമഗുരുവിൽ നിന്നും വ്യാഴാഴ്ച രാവിലെ കാണാതായ യുവാവിന്റെ മൃതദേഹമാണ് പൂച്ചക്കാട്ടെ നിർമ്മാണം നടക്കുന്ന ഓഡിറ്റോറിയം ഉൾപ്പെടെയുള്ള കെട്ടിടത്തിന് സമീപം  കണ്ടെത്തിയത്.  

ബേക്കൽ ബീച്ച് റോഡ് രാമഗുരുവിലെ മത്സ്യതൊഴിലാളിയായ സുധാകരൻ്റെ (32) മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിടത്തിന് പിറകിലെ പുൽക്കൂട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് മാത്രം പരിക്കുള്ളതായി പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞതായി ബേക്കൽ എസ് ഐ അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. 

പൂച്ചക്കാട് നഗരത്തിൽ ഓഡിറ്റോറിയം നിർമ്മിക്കുന്ന കെട്ടിടത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക്ക് വിദഗ്ദ്ധർ അടക്കം എത്തേണ്ടത് കൊണ്ടാണ് ഇൻക്വസ്റ്റ് നടപടികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിൻ്റെ സൂപ്പർവൈസറാണ് വ്യാഴാഴ്ച സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്.

രാമഗുരുവിലെ കാരി കാരണവരുടെയും വള്ളിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: മണി, ചിത്ര, സാവിത്രി.

പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം സുധാകരൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മത്സ്യ ബന്ധനത്തിന് പോയ അതേ വേഷമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് വി ആർ വിദ്യാസാഗർ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: K erala, News, Kasaragod, Bekal, Missing, Youth, Dead, Dead body, Police, Forensic-enquiry, Fishermen, Top-Headlines, Missing youth found dead near auditorium; Mystery in death.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia