പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടി കൊണ്ടു പോയി കൂട്ടമായി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
May 7, 2021, 23:28 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.05.2021) പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടി കൊണ്ടു പോയി കൂട്ടമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രതീഷിനെ (31)യാണ് സി ഐ ജോസ് കുര്യൻ അറസ്റ്റു ചെയ്തത്.
ഇയാളെ പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി രതീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പതിമൂന്ന് വയസുള്ള പെൺകുട്ടി മൂന്ന് ദിവസം മുൻപാണ് ക്രൂരതയ്ക്ക് ഇരയായത്.
ഇയാളെ പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി രതീഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പതിമൂന്ന് വയസുള്ള പെൺകുട്ടി മൂന്ന് ദിവസം മുൻപാണ് ക്രൂരതയ്ക്ക് ഇരയായത്.
രതീഷ് കുട്ടിയെ മറ്റൊരു വീട്ടിലേക്ക് പ്രലോഭപ്പിച്ചു കൂട്ടി കൊണ്ടു പോവുകയിരുന്നു. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ അമ്മ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. പോലീസും വീട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി അമ്മയ്ക്കു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും കുട്ടി നടന്ന കാര്യങ്ങൾ പോലീസിനോട് പറയുകയുമായിരുന്നു.
രതീഷിനെ കൂടാതെ മറ്റു നാലു പേർ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെയും പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ കാസർകോട് വാർത്തയോട് പറഞ്ഞു.
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പൊലീസ് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കി.
Keywords: Kerala, News, Kasaragod, Vellarikundu, Molestation, Girl, Police, Case, Accuse, Arrest, Top-Headlines, Minor girl abducted and gang-molested; One arrested.
< !- START disable copy paste -->