മന്ത്രി മാഷ് കർക്കിടക കഞ്ഞി കുടിച്ചു; കുടുംബ നാഥനെപ്പോലെ
Jul 19, 2021, 14:04 IST
സൂപ്പി വാണിമേൽ
കാസർകോട്: (www.kasargodvartha.com 19.07.2021) നാട മുറിയില്ല, നിലവിളക്ക് തെളിക്കലില്ല. ഗൃഹനാഥനെപ്പോലെ ഒരാൾ പ്ലാവിലയിൽ കഞ്ഞികോരി കുടിച്ചു. ജില്ല പഞ്ചായത്ത് കാന്റീനിൽ കുടുംബശ്രീ കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടി വേറിട്ട അനുഭവമായി.
തീന്മേശക്ക് ചുറ്റും മന്ത്രിയുടെ തൊട്ടുമുന്നിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, അതിനടുത്ത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂർ, പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കുടുംബശ്രീ മിഷൻ ജില്ല കോ - ഓർഡിനേറ്റർ ടി ടി സുരേന്ദ്രൻ എന്നിങ്ങിനെ അഞ്ചുപേർ ഇരുന്നു. ആതിഥേയനായ സുരേന്ദ്രൻ മുഖാവരണം മാറ്റാതെയാണ് അരികിലിരുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, ഗീതാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ഇന്ദു ദിലീപ്, മുൻ എംപി പി കരുണാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ മുഴുവൻ ജനകീയ ഹോടെലുകളിലും ഓഗസ്റ്റ് 16 വരെ സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് കുടുംബശ്രീ ജില്ലാ മിഷൻ നടത്തും. ആയുർവേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകൾ ചേർത്താണ് കർക്കിടകഞ്ഞി തയ്യാറാക്കുന്നത്.