കോവിഡ്: മന്ത്രിയേയും ഭാര്യയേയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: (www.kvartha.com 11.09.2020) കോവിഡ് സ്ഥിരീകരിച്ച മന്ത്രിയേയും ഭാര്യയേയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു ജയരാജന്‍.
മന്ത്രിയെയും ഭാര്യയെയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Thiruvananthapuram, news, Kerala, COVID-19, Minister, Top-Headlines, hospital, Medical College, CPM, Minister E P Jayarajan tests positive for COVID 19