പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍
May 8, 2020, 20:26 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2020) നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, റെഡ്സോണുകളില്‍ നിന്നും എത്തുന്നവര്‍ എന്നിവരെ സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. അവര്‍ക്ക് വേണ്ട ഭക്ഷണം, ബെഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും.
ഫലപ്രദമായി കോവിഡ് രോഗ വ്യാപനം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിവരിച്ചു. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ നിരന്തരം വീടുകളുമായി ബന്ധപ്പെട്ട് റെഡ് സോണുകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ആരെങ്കിലും എത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, E.Chandrashekharan, Minister E Chandrsekharan about expats quarantine
< !- START disable copy paste -->