വ്യാപാരിയുടെ കൊല: മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഉമറുല്‍ ഫാറൂഖിന് പിന്നാലെ പോലീസ്
May 9, 2017, 13:20 IST
കുമ്പള: (www.kasargodvartha.com 09/05/2017) ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) ക്രൂരമായി വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന മുളിയാറിലെ ഉമറുല്‍ ഫാറൂഖ് ഭാര്യാസഹോദരനെ വിളിച്ച് ജാമ്യം ലഭിക്കാന്‍ സ്വത്തിന്റെ രേഖകള്‍ ശരിയാക്കാന്‍ ആവശ്യപ്പെട്ടതായി പുറത്തുവന്നു.
ഉമറുല്‍ ഫാറൂഖിന്റെ ഭാര്യാ സഹോദരന് നെല്ലിക്കട്ടയില്‍ 15 സെന്റ് സ്ഥലമുണ്ട്. ഇത് നേരത്തെ തന്നെ വില്‍പന നടത്തി പണം തനിക്ക് നല്‍കണമെന്ന് ഉമറുല്‍ ഫാറൂഖ് ആവശ്യപ്പെട്ടിരുന്നു. മദ്യപാനിയായ ഉമറുല്‍ ഫാറൂഖിന് സ്ഥലം വിറ്റ് പണം നല്‍കിയാല്‍ അത് നശിപ്പിക്കുമെന്ന് കണ്ട് സ്ഥലം വില്‍പന നടത്തിയിരുന്നില്ല.
കൊല നടന്ന ദിവസം ഉമറുല്‍ ഫാറൂഖിന്റെ ഫോണില്‍ നിന്നും രണ്ട് ഫോണ്‍ കോളൂകളാണ് പോയിരുന്നത്. ഇത് രണ്ടും ഭാര്യാസഹോദരന്റെ ഫോണിലേക്കായിരുന്നു. താന്‍ ഒരാളെ കൊന്നതായും ജാമ്യത്തിനായി സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കി വെക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ ഭാര്യ സഹോദരനെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഉമറുല്‍ ഫാറൂഖ് ഫോണ്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഭാര്യാ സഹോദരന്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
കൊല നടത്തി രക്ഷപ്പെട്ട ശേഷം ഉമറുല്‍ ഫാറൂഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും പ്രതികളെവിടെയുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഉമറുല്‍ ഫാറൂഖിനൊപ്പം കൊലയാളി സംഘത്തില്‍ നിരവധി കേസിലെ പ്രതിയായ കര്‍ണാടക സ്വദേശി നവാസും ഉള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊലയളി സംഘത്തില്‍ നാലോ അഞ്ചോ പേര്‍ ഉള്‍പ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. പ്രതികള്‍ കൊല നടത്താന്‍ എത്തിയ കറുത്ത നിറത്തിലുള്ള കാര്‍ വിദ്യാനഗര്‍ സ്വദേശിയായ ഒരാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കാര്‍ റെന്റിന് നല്‍കിയതെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
Related News:
ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം അറസ്റ്റില്‍; പിടിയിലായത് അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍, മോഷ്ടിക്കാനിറങ്ങിയത് മദ്യപിക്കാന്‍ പണത്തിനു വേണ്ടിയെന്ന് മൊഴി
കാറിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു
നാലു ദിവസത്തിനുള്ളില്‍ കുമ്പളയില്‍ രണ്ട് മൃഗീയ കൊലപാതകങ്ങള്‍; ഞെട്ടലോടെ ജനങ്ങള്‍
വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ മോഷണ കേസുകളിലെ പ്രതികളെന്ന് സൂചന; അക്രമികളെത്തിയത് കറുത്ത കാറില്‍
വെട്ടേറ്റ് മരിച്ച വ്യാപാരിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി; ഘാതകരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Merchant, Cash, Police, Mobile Phone, Case, Custody, Investigation, Rent, Cyber Cell, Merchant's murder; Police following Umarul Farooq.