സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യാപാരി നേതാവിനെ അംഗത്വത്തില്‍ നിന്നും പുറത്താക്കി
May 29, 2020, 19:14 IST
കുമ്പള: (www.kasargodvartha.com 29.05.2020) സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വ്യാപാരി നേതാവിനെ അംഗത്വത്തില്‍ നിന്നും പുറത്താക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സി. അംഗം കെ എ മുഹമ്മദ് റഫീഖിനെയാണ് ഏകോപന സമിതി കുമ്പള യൂണിറ്റ് ആറു മാസത്തേക്ക് സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തത്. വ്യാപാരി സംഘടനയുടെ കുമ്പള യൂണിറ്റിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് തെറ്റായ തീരുമാനങ്ങളെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും വ്യാപാരികള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് പ്രസിഡണ്ടിന്റെ വിവേചന അധികാരം ഉപയോഗിച്ച് റഫീഖിനെ പുറത്താക്കിയതെന്ന് കുമ്പള യൂണിറ്റ് പ്രസിഡണ്ട് വിക്രം പൈ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
സസ്പെന്ഷന് നടപടി ജില്ലാ കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ട്. കുമ്പളയില്‍ വ്യാപാരിയെന്ന നിലയില്‍ സംഘടനയുടെ കുമ്പള യൂണിറ്റ് അംഗമായിട്ടുള്ള മുഹമ്മദ് റഫീഖ് ഉപ്പളയിലും വ്യാപാരിയാണ്. അവിടെയും വ്യാപാരി യൂണിറ്റ് അംഗമായ റഫീഖ് ഉപ്പള യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടും ജില്ലാ നിര്‍വ്വാഹക സമിതി അംഗവുമാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Merchant-association, Merchant, Merchant suspended from Association
< !- START disable copy paste -->