ബൈക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി; അക്രമത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് സൂചന
Jun 25, 2018, 17:27 IST
സീതാംഗോളി: (www.kasargodvartha.com 25.06.2018) ബൈക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനാണ് (31) വെട്ടേറ്റത്.
ബൈക്കിലെത്തിയ നാലംഗ സംഘം വടിവാള്‍ കൊണ്ട് ആരിഫിനെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ആരിഫ് ഓടി രക്ഷപ്പെടുകയും തൊട്ടടുത്ത ആരാധനാലയത്തില്‍ അഭയം തേടിയതോടെ അക്രമി സംഘം കടന്നുകളയുകയുമായിരുന്നു. നേരത്തെയുണ്ടായ ഒരു അക്രമ സംഭവത്തിന്റെ വൈരാഗ്യമായിരിക്കാം ആരിഫിനെ അക്രമിച്ചതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
Updated
Keywords: Kasaragod, Kerala, news, Top-Headlines, Stabbed, Death, Seethangoli, Police, Investigation, Merchant stabbed by gang
< !- START disable copy paste -->