തൃക്കരിപ്പൂരിലെ വഖഫ് വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? ആരോപണ വിധേയരായ എം സി ഖമറുദ്ദീന്‍ എം എല്‍ എയും എ ജി സി ബഷീറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്
Jul 1, 2020, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2020) തൃക്കരിപ്പൂരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂള്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കള്ളപ്രചാരണം നടത്തി സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പതിറ്റാണ്ടുകളായി ബന്ധം തുടരുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാകുമോ എന്ന സ്വപ്നമാണ് സി പി എം ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു.
വഖഫ് സ്വത്താണെന്ന പരാതി വരുന്നതിന് മുമ്പ് തന്നെ വില്‍പന സംബന്ധിച്ച് അവിചാരിതമായുണ്ടായ തര്‍ക്കത്തില്‍ കക്ഷി ചേരാന്‍ താല്‍പര്യമില്ലെന്നും തങ്ങള്‍ ഈ ഇടപാടില്‍ നിന്ന് പിന്മാറുകയാണെന്നും സമസ്ത നേതൃത്വത്തെ ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന ടാസ്‌ക് കോളജ് കമ്മിറ്റി അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇത് മറച്ചുവെച്ചാണ് പിടിക്കപ്പെട്ടപ്പോള്‍ തിരിച്ചുകൊടുത്തു എന്ന് പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ് സിപിഎമ്മും ജില്ലാ സെക്രട്ടറിയുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
കാരുണ്യസേവനം പോലെ 2013 ല്‍ തൃക്കരിപ്പൂരില്‍ ആരംഭിച്ച ടാസ്‌ക് കോളജിന് നേതൃത്വം കൊടുക്കുന്ന തൃക്കരിപ്പൂര്‍ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍തൂക്കമുള്ള ഒരു കമ്മിറ്റിയാണ്. തൃക്കരിപ്പൂരില്‍ തന്നെ പത്തു ഏക്കര്‍ ഭൂമി കോളജ് കെട്ടിടം പണിയാനായി വില കൊടുത്ത് വാങ്ങുകയും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എഴുപത് വര്‍ഷമെങ്കിലും പ്രായമുള്ള തെങ്ങുകള്‍ നിറഞ്ഞ പറമ്പാണത്. അവിടെ കെട്ടിടം പണിയാന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് 592/201213 നമ്പര്‍ പ്രകാരം കെട്ടിട നിര്‍മാണ അനുമതി പത്രവും വാങ്ങിയിരുന്നു. പെര്‍മിറ്റ് പുതുക്കാനിരിക്കെയാണ് 2018ലെ വെറ്റ്ലാന്റ് നിയമം വന്നത്. ആയത് പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് അംഗീകാരം ലഭിക്കാത്തതിനാല്‍ ജെംസ് സ്‌കൂള്‍ അടക്കുകയാണെന്നും ഇരുകമ്മിറ്റികള്‍ക്കും സംയുക്തമായി സ്ഥാപനം നടത്താമെന്നുമുള്ള പ്രൊപ്പോസല്‍ വരുന്നതും അതുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതും. വസ്തുതാപരമായ ഈ കാര്യങ്ങള്‍ മറച്ചുവെച്ചാണ് തികച്ചും ബാലിശമായ ആരോപണങ്ങളുന്നയിക്കുന്നത്.
പാര്‍ട്ടി ബന്ധമില്ലാത്ത വിഷയത്തില്‍ പോലും പാര്‍ട്ടിയെ വലിച്ചിഴച്ച് അവമതിക്കാനാണ് ശ്രമം. ലീഗ് അനുഭാവികള്‍ അംഗങ്ങളായുള്ള ട്രസ്റ്റിന്റെ ഇടപാടുകളെ പാര്‍ട്ടി തലത്തില്‍ വ്യാഖ്യാനിക്കുന്നത് അപഹാസ്യമാണ്. ലീഗിനെതിരെ വ്യാജ പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സിപിഎമ്മിന്റെ ശ്രമം വിലപോവില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Top-Headlines, M.C.Khamarudheen, MLA, Press meet, MC Khamaruddin MLA on Waqaf land issue
< !- START disable copy paste -->