Elope | 2 കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി
Aug 7, 2023, 12:21 IST
പടന്ന: (www.kasargodvartha.com) രണ്ട് കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസീന (32) ആണ് കാമുകനായ സമദിനൊപ്പം (37) ഒളിച്ചോടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹസീന വീടുവിട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
പിന്നീട് തിരിച്ചെത്താതിനെ തുടർന്ന് മാതാവ് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. വുമൺ മിസിംഗിന് കേസെടുത്ത ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിക്ക് 13 വയസുള്ള മകളും എട്ട് വയസുള്ള മകനുമുണ്ട്. സമദിന് ഭാര്യയും 13 വയസുള്ള മകനുമുണ്ട്.