city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസ്; മുഖ്യമന്ത്രിക്ക് പരാതി നൽകിയ ആലുവ സ്വദേശിയുടെ മൊഴി രേഖപ്പെടുത്തി

കാസർകോട്: (www.kasargodvartha.com 13.07.2021) ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി സുരേഷ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സുരേന്ദ്രനെതിരെ പട്ടികജാതി-പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുമാർ പരാതി നൽകിയിരുന്നു.

 
മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസ്; മുഖ്യമന്ത്രിക്ക് പരാതി നൽകിയ ആലുവ സ്വദേശിയുടെ മൊഴി രേഖപ്പെടുത്തി



പിന്നാക്ക വിഭാഗത്തിൽപ്പെട്ട കെ സുന്ദരയെ തട്ടിക്കൊണ്ടു പോയി അന്യായമായി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച സംഭവം പട്ടികജാതി - വർഗ സംരക്ഷണ നിയമ പ്രകാരം നടന്നിട്ടുള്ള കുറ്റകൃത്യമാണെന്നും പട്ടികജാതി - വർഗ് സംരക്ഷണ നിയമപ്രകാരം കെ സുരേന്ദ്രനും കൂട്ടാളികൾക്കുമെതിരെ കേസ് റെജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുരളീധര യാദവിനെ ചോദ്യംചെയ്തിരുന്നു. കൂടുതൽ നേതാക്കളെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അപരനായ കെ സുന്ദരയെ തെരെഞ്ഞടുപ്പ് രംഗത്ത് നിന്നും പിൻവലിപ്പിക്കാൻ രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നാണ് പരാതി. സുരേന്ദ്രന്റെ എതിർ സ്ഥാനാർഥിയായി മത്സരിച്ച വി വി രമേശനാണ് സംഭവത്തിൽ പരാതി നൽകിയത്.

Keywords:  Kasaragod, Kerala, News, Pinarayi-Vijayan, BJP, President, Bribe, Manjeshwaram, K.Surendran, Top-Headlines, Crimebranch, BJP, Case, Manjeswaram election bribery case; recorded statement of Aluva native.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia