Priest Attacked | ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലായി; പിന്നാലെ സ്ഥാനത്ത് നിന്ന് നീക്കി രൂപത
Mar 3, 2024, 11:08 IST
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡയിൽ ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ ഇടവക ചുമതലയിൽ നിന്ന് മാറ്റി. മംഗ്ളുറു ബണ്ട് വാൾ താലൂകിൽ പരിയാൽതഡ്ക മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ ഇടവക വികാരി ഫാ. നെൽസൺ ഒലിവേരയാണ് നീക്കിയത്.
ഫെബ്രുവരി 29ന് അനുഗ്രഹിക്കാനായി പുരോഹിതൻ വൃദ്ധ ദമ്പതികളുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദികനും വയോധിക ദമ്പതികളും തമ്മിൽ വഴക്കിടുന്നതും അവരെ കൈയേറ്റം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ദമ്പതികളും വൈദികനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതായും, തങ്ങളെ ഇനി സന്ദർശിക്കരുതെന്ന് ദമ്പതികൾ പുരോഹിതനോട് പറഞ്ഞതിന് പിന്നാലെയാണ് വാക്കേറ്റവും മർദനവും ഉണ്ടായതെന്നാണ് പറയുന്നത്.
സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും രൂപത ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ അഗാധമായ ദു:ഖമുണ്ടെന്നും വൈദികനെ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിലെ മതശുശ്രൂഷയിൽനിന്ന് മാറ്റുമെന്നും മംഗ്ളുറു രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമപാലകരുമായി പൂർണമായി സഹകരിക്കും, സർകാർ വകുപ്പുകളുടെ അന്വേഷണത്തിന് പുറമേ മംഗ്ളുറു രൂപതയും സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
< !- START disable copy paste --> സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും രൂപത ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ അഗാധമായ ദു:ഖമുണ്ടെന്നും വൈദികനെ ക്രൈസ്റ്റ് ദി കിംഗ് പള്ളിയിലെ മതശുശ്രൂഷയിൽനിന്ന് മാറ്റുമെന്നും മംഗ്ളുറു രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു. നിയമപാലകരുമായി പൂർണമായി സഹകരിക്കും, സർകാർ വകുപ്പുകളുടെ അന്വേഷണത്തിന് പുറമേ മംഗ്ളുറു രൂപതയും സ്വന്തം നിലയിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.