Shot dead | 'കാസർകോട്ട് അനുജനെ ജ്യേഷ്‌ഠൻ വെടിവെച്ച് കൊന്നു'; പ്രതി പിടിയിൽ
Mar 4, 2024, 10:23 IST
ബേഡകം: (KasargodVartha) മദ്യലഹരിയിൽ അനുജനെ ജ്യേഷ്‌ഠൻ വെടിവെച്ച് കൊലപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കോൽ നൂഞ്ഞങ്ങാനത്താണ് നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയത്. നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകൻ (45) ആണ് വെടിയേറ്റ് മരിച്ചത്.
ഞായറാഴ്ച രാത്രി അടുത്ത വീട്ടിൽ താമസിക്കുന്ന ജ്യേഷ്‌ഠൻ ബാലകൃഷ്ണൻ (50) ആണ് അയൽവാസിയുടെ തോക്ക് ഉപയോഗിച്ച് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ബേഡകം പൊലീസ് ബാലകൃഷ്ണനെ കസ്റ്റഡിലെടുത്തു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Keywords: Murder, Malayalam News, Kasaragod, Crime, Bedakam, Drunk, Younger Brother, Elder Brother, Killed, Local, Residents, Police, Kuttikol, Gun, Custody, Investigation, Man shot dead; One held.
< !- START disable copy paste -->