city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | പൊലീസുകാരനെ അക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ പ്രതിക്ക് 4 മാസം തടവ്; ശിക്ഷിക്കപ്പെട്ടത് കുപ്രസിദ്ധ മോഷ്ടാവ്

കാഞ്ഞങ്ങാട്: (KasargodVartha) പൊലീസുകാരനെ അക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ പ്രതിക്ക് കോടതി നാല് മാസം തടവ് ശിക്ഷ വിധിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദ് എന്ന കാരാട്ട് നൗശാദിനെ (51) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ടി ബിജു ശിക്ഷിച്ചത്.
        
Court Verdict | പൊലീസുകാരനെ അക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ പ്രതിക്ക് 4 മാസം തടവ്; ശിക്ഷിക്കപ്പെട്ടത് കുപ്രസിദ്ധ മോഷ്ടാവ്

2018 ഓഗസ്റ്റ് 20ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അക്രമം കാണിച്ചതായുള്ള പരാതിയെ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സമയത്ത് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ, അരയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി പരുക്കേൽപിച്ചുവെന്നാണ് കേസ്.

ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് എസ് ഐ ആയിരുന്ന ഇ ജെ ജോസഫായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ചന്ദ്രമോഹൻ ഹാജരായി. ഒട്ടേറെ കവർച കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് കാരാട്ട് നൗശാദ്.
            
Court Verdict | പൊലീസുകാരനെ അക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ പ്രതിക്ക് 4 മാസം തടവ്; ശിക്ഷിക്കപ്പെട്ടത് കുപ്രസിദ്ധ മോഷ്ടാവ്

Keywords: News, Kasargod, Kerala, Court Verdict, Police, Case, Station, Kanhangad, August, Noushad, Judge, Man sentenced to prison for assault against Police.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia