Murder Case | വിറക് പുരയിൽ നടന്ന കൊലപാതകം; മൃതദേഹം പൊലീസ് പുറത്തെടുത്തത് സാഹസികമായി; 'പ്രതിയായ സഹോദരൻ പിടിയിൽ'
Jun 3, 2023, 12:04 IST
മഞ്ചേശ്വരം: (www.kasargodvartha.com) ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ സഹോദരൻ പൊലീസ് പിടിയിലായതായി സൂചന. മഞ്ചേശ്വരം കളായിൽ നടന്ന കൊലപാതകത്തിന്റെ വിവരം കേട്ടാണ് നാട്ടുകാർ ശനിയാഴ്ച ഉണർന്നത്. നിരവധി കേസുകളിൽ പ്രതിയായ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.
വീടിനോട് ചേർന്ന വിറകുപുരയിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇടുങ്ങിയ വിറക് പുരയിൽ നിന്നും മൃതദേഹം പൊലീസ് സാഹസികമായാണ് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. കൊലക്ക് മുമ്പ് പിടിവലിയും അക്രമവും നടന്നതായാണ് സൂചന. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
സഹോദരൻ ജയറാം നൊണ്ടയാണ് കുത്തികൊന്നതെന്നും ഇയാളും നിരവധി കേസുകളിൽ പ്രതിയാന്നെന്നുമാണ് പൊലീസ് നൽകുന്ന വിവരം. അമ്മയും കൊല്ലപ്പെട്ട പ്രഭാകരയും ജയറാമുമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ പ്രതിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് മാത്രമേ വ്യക്തമാവുകയുള്ളൂ.
കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Keywords: News, Kasaragod, Manjeshwaram, Crime, Murder Case, Dead Body, Police, Man held in murder case.
< !- START disable copy paste -->